കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ട് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. കുല്‍ഗാമിലെ കദര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഭീകരര്‍ ഒളിവില്‍ കഴിയുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് സുരക്ഷാസേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത തിരച്ചില്‍ ആരംഭിച്ചത്. സുരക്ഷാസേനക്ക് നേരെ ശക്തമായ വെടിവെപ്പാണ് ഭീകരര്‍ നടത്തിയത്. സുരക്ഷാസേന പ്രത്യാക്രമണം നടത്തി.
ഡിസംബര്‍ മൂന്നിന് ശ്രീനഗറിലെ ഏറ്റുമുട്ടലില്‍ ജുനൈദ് അഹമ്മദ് ഭട്ട് എന്ന ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു. ഗംഗാഗീര്‍, ഗാന്ദര്‍ബാല്‍ എന്നിവിടങ്ങളില്‍ സിവിലിയന്മാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.