ഡല്‍ഹി: ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറെ അപമാനിച്ചതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം. അംബേദ്കര്‍ പ്രതിമക്ക് മുന്നില്‍ പ്രതിഷേധം തുടങ്ങി. ഇന്‍ഡ്യാ സഖ്യത്തിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഭരണ-പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. അംബേദ്കറെ അവവേളിച്ച അമിത്ഷാ രാജി വയ്ക്കണമെന്ന് ഇന്‍ഡ്യാ മുന്നണി എംപിമാര്‍ ആവശ്യപ്പെട്ടു.
അംബേദ്കറിനെ ഇപ്പോഴും ആക്ഷേപിക്കാനുള്ള ശ്രമമാണ് ബിജെപിയുടേതെന്ന് കെ.രാധാകൃഷ്ണന് എംപി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന രൂപീകരിച്ചപ്പോള്‍ അതിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചവരാണ് സംഘപരിവാറെന്നും അദ്ദേഹം ആരോപിച്ചു.