2022-ലെ റിപ്പബ്ലിക് ദിന നിശ്ചലദൃശ്യ വിവാദത്തിൽ കേരളത്തിന് മറുപടി നൽകി കേന്ദ്ര സർക്കാർ. കേരളം നല്‍കിയ ഫ്‌ലോട്ട് മാതൃക തള്ളിയതില്‍ രാഷ്ട്രീയമില്ല ഡിസൈനിന്റെ അപാകത മൂലമാണെന്നും രാജ്പഥിന് അനുയോജ്യമായ നിറമായിരുന്നില്ലെന്നും കേന്ദ്രം മറുപടിയിൽ പറയുന്നു. നിശ്ചല ദ്യശ്യം തള്ളിയതിൽ രാഷ്ട്രീയമില്ലെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ചു.ഫ്‌ളോട്ടില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചിരുന്നു. എന്നിട്ടും വ്യക്തതയില്ലാതെ വന്നപ്പോഴാണ് മാതൃക അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചത് ലോകത്തെ ഏറ്റവും വലിയ പക്ഷിശിൽപം എന്നു വിശേഷിക്കപ്പെടുന്ന കൊല്ലം ചടയമംഗലത്തെ ‘ജടായുപ്പാറ’ പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് ഇത്തവണ അനുമതിക്കായി സമർപ്പിച്ചിരുന്നത്. ‘ജടായുപ്പാറ’യുടെ ഒരു വശത്തു നിന്നുള്ള ദൃശ്യ മാതൃകയാണ് റിപ്പബ്ലിക് ദിന പരേഡിനായി അണിയിച്ചൊരുക്കിയത്.

റിപ്പബ്ലിക് ദിന പരേഡിനുള്ള നിശ്ചലദൃശ്യത്തിന് ജടായുപ്പാറയുടെ സ്‌കെച്ചാണ് കേരളം നല്‍കിയത്. ടൂറിസമാണ് പ്രധാന വിഷയമായി നല്‍കിയത്. രണ്ടു ഭാഗങ്ങളായുള്ള നിശ്ചല ദൃശ്യത്തില്‍ ആദ്യത്തെ കവാടത്തിന്റെ മാതൃകയാണ് തര്‍ക്കത്തിന് ഇടയാക്കിയത്.

ജടായുവിന്റെ മുറിഞ്ഞ ചിറകിന്റെ മാതൃകയാണ് കവാടത്തിന്. സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കാനുള്ള സന്ദേശം കൂടി ഇതിലുണ്ടെന്ന വിശദീകരണവും നല്‍കി. എന്നാല്‍ അത്തരമൊരു വിഷയം ഉള്‍പ്പെടുത്താനാവില്ലെന്ന് കേന്ദ്ര സമിതി വ്യക്തമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *