കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ഇത്തവണ എന്തായാലും താമര വിരിയിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങൾ എന്ന് ബി ജെ പി സഥാനാർത്ഥി അഡ്വ വി കെ സജീവൻ.മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള പരിഹാരവുമായാണ് ഭാരതീയ ജനത പാർട്ടി ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . കാരന്തൂർ ഹോട്ടൽ അജ്വയിൽ വെച്ച് നടത്തിയ വാർത്ത സമ്മേളനത്തിലാണ് മണ്ഡലത്തിലെ വികസന കാഴ്ചപ്പാടുകളെ കുറിച്ചും മണ്ഡലത്തിലെ വികസന പോരായ്മകളെയും കുറിച്ച് അഡ്വ വി കെ സജീവൻ പറഞ്ഞത്.ഇവയിൽ പ്രധാനമായും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന്റെ കാര്യവും ജലജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ പോരായ്മയെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.
കൂടാതെ വിദ്യാഭ്യാസ മേഖലയെ കുറിച്ചും പ്രാദേശികമായിസാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി ഉള്ള നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ , കൂടാതെ മാവൂരിൽ അടഞ്ഞ് കിടക്കുന്ന ഗോളിയോ റയോൺസ് കമ്പനിയുടെ ഭൂമിയിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുമെന്നും അധികാരത്തിൽ വന്നാൽ ഇത്തരം രീതിയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു
കുന്ദമംഗലം, പന്തീരാങ്കാവ് എന്നിവടങ്ങളിലെ ഗതാഗത കുരുക്ക് ,പന്തീരാങ്കാവിലെ മഴക്കാല വെള്ളപൊക്കം,തുടങ്ങി ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾക്ക് ഉള്ള ശാശ്വത പരിഹാരം എന്നിവയെല്ലാം ഭാരതീയ ജനതാ പാർട്ടി യുടെ പ്രകടന പത്രികയിൽ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.കേരളത്തിൽ നയപരമായ മാറ്റങ്ങൾക്ക് എൽ ഡി എഫിനും യു ഡി എഫിനും സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.കുന്നമംഗലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണയുടെ നോമിനേഷൻ തള്ളണമെന്നും അഡ്വ.വി.കെ സജീവൻ പറഞ്ഞു നിലവിൽ ദിനേശ് പെരുമണ്ണ ഡി.സി.സി ജനറൽ സെക്രട്ടറിയാണ്. എന്നാൽ നോമിനേഷനിൻ ഏതെങ്കിലും പാർട്ടിയുമായി ബന്ധമുണ്ടോയെന്ന കോളം ഒഴിച്ചിട്ടിരിക്കുകയാണെന്നും ഇരു മുന്നണികളും സ്വതന്ത്രൻമാരെ വച്ച് ജനങ്ങളെ പറ്റിക്കുകയാണെന്നും സജീവൻ കുന്ദമംഗലത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കുന്നമംഗലം മണ്ഡലത്തിൽ മുന്നണികളുടെ ആശയക്കുഴപ്പം തുടരുകയാണ്.
കുന്നമംഗലം മണ്ഡലത്തിൽ ദേശീയ കക്ഷിയുടെ സ്ഥാനാർഥിയുടെ കാര്യം ആശങ്കയിലാണ്. കോളം പൂർത്തീകരിക്കാത്ത നോമിനേഷൻ തള്ളുകയാണ് വേണ്ടത്. പകരം നാളേക്ക് മാറ്റിവെക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. മണ്ഡലത്തിൽ മാറ്റം ആഗ്രഹിക്കുന്നവർ എൻ.ഡി.എക്ക് വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മണ്ഡലത്തിൽ താമര വിരിയിക്കാമെന്ന ആത്മവിശ്വാസം ഉണ്ടെന്നും വികെ സജീവൻ പറഞ്ഞു.സ്റ്റേറ്റ് കമ്മറ്റി മെമ്പർ രജനീഷ് ബാബു,മണ്ഡലം പ്രസിഡന്റ് നിത്യാന്ദൻ,ജില്ല സെക്രട്ടറി തളത്തിൽ ചക്രായുധൻ,സംസ്ഥാന കൗൺസിൽ അംഗം ഹരിദാസ്പൊക്കിണായിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു