ഇന്ത്യയിലെ മെട്രോ സ്റ്റേഷനുകളെ ദുബായ് മെട്രോ സ്റ്റേഷനുകളുമായി താരതമ്യം ചെയ്ത് പുലിവാല് പിടിച്ച് ജെറ്റ് എയര്‍വെയ്സ് സിഇഒ സഞ്ജീവ് കപൂര്‍. കലാ ഭംഗി ഇല്ലാത്ത കോൺക്രീറ്റ് കെട്ടിടമെന്നാണ് ഇന്ത്യയിലെ മെട്രോ സ്റ്റേഷനുകളേക്കുറിച്ച് സഞ്ജീവ് കുമാര്‍ ട്വീറ്റ് ചെയ്തത്.ട്വീറ്റ് വൈറലായതിന് പുറമെ വിവിധ സാമൂഹിക പ്ലാറ്റുഫോമുകളിൽ സഞ്ജീവ് കപൂർ രൂക്ഷ വിമർശനമാണ് നേരിടുന്നത്.

ദുബായ് മെട്രോ സ്റ്റേഷന്‍റേയും ബെംഗലുരു മെട്രോ സ്റ്റേഷന്‍റേയും ചിത്രങ്ങള്‍ താരതമ്യം ചെയ്തായിരുന്നു സഞ്ജീവ് കപൂറിന്റെ ട്വീറ്റ്. ദുബായ് മെട്രോ സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയായത് ഏറക്കുറെ 10 വര്‍ഷം മുന്‍പാണെന്നും ട്വീറ്റ് വിശദമാക്കുന്നുണ്ട്. എന്നാല്‍ പ്രതീക്ഷിച്ച രീതിയിലല്ല ജെറ്റ് എയര്‍വേയ്സ് സിഇഒയുടെ ട്വീറ്റ് സ്വീകരിക്കപ്പെട്ടത്. രൂക്ഷമായ വിമര്‍ശനമാണ് ട്വീറ്റിന് പല മേഖലകളില്‍ നിന്നും ലഭിക്കുന്നത്. സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനമില്ലാത്ത ആള്‍ എന്നതടക്കമുള്ള വിമര്‍ശനമാണ് സഞ്ജീവ് കപൂര്‍ നേരിടുന്നത്.

പലരും മറുപടി നൽകുന്നത് യാത്രാ സൗകര്യത്തിന് ഭംഗിയല്ല വേണ്ടത് എന്നാണ് . രാജ്യത്തെ പല മെട്രോകളിലെ രൂപഭംഗി വിശദമാക്കുന്ന ചിത്രങ്ങളും ട്വീറ്റിന് മറുപടിയുമായി നല്‍കുന്നുണ്ട് ചിലര്‍. വളരെ കുറച്ച് ആളുകള്‍ സഞ്ജീവ് കപൂറിന്‍റെ പ്രതികരണത്തോട് യോജിക്കുന്നതായും പ്രതികരിച്ചിട്ടുണ്ട്. പൊതു ഗതാഗത സംവിധാനങ്ങള്‍ പ്രകൃതിയോട് ചേര്ന്ന് നില്‍ക്കുന്നതല്ലെന്നാണ് സഞ്ജീവ് കപൂറിനെ പിന്തുണയ്ക്കുന്നവര്‍ വിശദമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *