ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബി ജെ പി എം പി വരുണ്‍ ഗാന്ധിക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചേക്കും. സീറ്റ് നിഷേധിച്ചാല്‍ എസ് പി ടിക്കറ്റില്‍ വരുണ്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേഠിയില്‍ എസ് പി സ്ഥാനാര്‍ത്ഥിയായേക്കും. കോണ്‍ഗ്രസില്‍ നിന്ന് എസ്പി അമേഠി സീറ്റ് ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വരുണിനെ എസ്.പി ടിക്കറ്റില്‍ മത്സരിപ്പിക്കുന്നതില്‍ തന്റെ പാര്‍ട്ടി വിമുഖത കാണിക്കില്ലെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.
