ചെന്നൈ: വന്‍ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട്ടിലെ ഡിഎംകെ പ്രകടനപത്രിക. ഗവര്‍ണര്‍ പദവി എടുത്തുകളയുമെന്നും, ക്രിമിനല്‍ നടപടികളില്‍ നിന്ന് ഗവര്‍ണര്‍ക്ക് പരിരക്ഷ നല്‍കുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും ഡിഎംകെ പ്രകടനപത്രികയില്‍ പറയുന്നു. ഇന്ത്യ മുന്നണി വിജയിച്ചാല്‍, പെട്രോള്‍ വില 75 രൂപയും ഡീസല്‍ വില 65ഉം രൂപയായി കുറയ്ക്കും. നീറ്റ് പരീക്ഷ ഒഴിവാക്കുമെന്നും, യുസിസി, സിഎഎ എന്നിവ നടപ്പാക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

അതേസമയം, 21 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും ഡിഎംകെ പ്രഖ്യാപിച്ചു.11 പുതുമുഖങ്ങളാണ് പട്ടികയിലുള്ളത്. കനിമൊഴി, ടി.ആര്‍.ബാലു, എ.രാജ, ദയാനിധി മാരന്‍ എന്നിവരാണത്.

Leave a Reply

Your email address will not be published. Required fields are marked *