രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,067 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 40 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കേസുകളുടെ എണ്ണത്തിൽ 66 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി.നിലവില്‍ വൈറസ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത് 12,340 പേരാണ്.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.49 ശതമാനമാണ്.
ഇന്നലെ സ്ഥിരീകരിച്ച 40 മരണങ്ങളില്‍ 34ഉം കേരളത്തിലാണ്. മഹാരാഷ്ട്രയില്‍ മൂന്നു പേരും ഉത്തര്‍പ്രേദശ്, മിസോറം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഓരോരുത്തരും മരിച്ചു.

ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, കേന്ദ്രഭരണ പ്രദേശമായ ഡൽഹി എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ, കോവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ ഈ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കാനും കോവിഡ് ആശങ്ക നിലനിൽക്കുന്ന മേഖലകളിൽ നിരീക്ഷണം കർശനമാക്കാനും മുൻ‌കൂർ നടപടി സ്വീകരിക്കാനും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ചൊവ്വാഴ്ച നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *