ദല്‍ഹി ജഹാംഗിര്‍പുരിയില്‍ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്ന നടപടിയില്‍ ട്വിറ്ററി വ്യാപക പ്രതിഷേധം.#Bulldozer ട്വിറ്ററില്‍ ഇന്ത്യയില്‍ ട്രന്റിംഗില്‍ ഒന്നാമതുള്ളത്. #StopBulldozingMuslimHousse ഹാഷ് ടാഗും ട്രന്റിംഗിലുണ്ട്.അതേസമയം, കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിന് സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ ജംഇയത്തുല്‍ ഉലമായെ ഹിന്ദ് നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടല്‍. എന്നാല്‍ ഉത്തരവ് കയ്യില്‍ കിട്ടുന്നതുവരെ പൊളിക്കല്‍ നടപടി തിടരുമെന്നാണ് ദല്‍ഹി കോര്‍പറേഷന്‍ അധികൃതര്‍ അറിയിക്കുന്നത്.ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് നൽകിയ ഹരജിയിൽ ഇന്നു രാവിലെ 10.45നാണ് കോടതിയുടെ ഇടപെടലുണ്ടായത്. അനധികൃത കെട്ടിടങ്ങളെന്നു ചൂണ്ടിക്കാട്ടിയാണ് ജഹാംഗീർപുരിയിൽ മുനിസിപ്പൽ കോർപറേഷൻ പൊളിക്കൽ ആരംഭിച്ചത്.

എന്നാൽ, സ്ഥലത്ത് തൽസ്ഥിതി തുടരാൻ കോടതി ഉത്തരവിട്ടു.ഇതിനിടെ ഉച്ചയ്ക്ക് 12ഓടെയാണ് ബൃന്ദ കാരാട്ടും ആൾ ഇന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹന്നാൻ മൊല്ല അടക്കമുള്ള നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തിയത്. കോടതി വിധിയുടെ ലംഘനമാണെന്നും നടപടി നിർത്തിവയ്ക്കണമെന്നും ബൃന്ദ ആവശ്യപ്പെട്ടുജഹാംഗീര്‍പുരിയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ 400 പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിപ്പിച്ചത്. പത്ത് ബുള്‍ഡോസറുകളും എത്തിയിരുന്നു. ‘കയ്യേറ്റം ഒഴിപ്പിക്കല്‍ ഡ്രൈവി’ന് ബി.ജെ.പി ഭരിക്കുന്ന നോര്‍ത്ത് ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പൊലീസ് സഹായം തേടിയിരുന്നു.സ്ഥലത്തെ കയ്യേറ്റങ്ങള്‍ ഇന്നും നാളെയുമായി ഒഴിപ്പിക്കാനായിരുന്നു കോര്‍പ്പറേഷന്റെ നീക്കം. ക്രമസമാധാന പാലനത്തിനായി 400 പൊലീസുകാരെ കോര്‍പ്പറേഷന്‍ പ്രദേശത്ത് വിന്യസിച്ചിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കാന്‍ പത്ത് ബുള്‍ഡോസറുകളും സ്ഥലത്തെത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *