തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട് മണ്ഡലം ഉപേക്ഷിക്കും. വയനാട്ടിലെ വോട്ടെടുപ്പ് കഴിയാനാണ് കാത്തിരിക്കുന്നത്. ഏപ്രില്‍ 26ന് ശേഷം ഇതുസംബന്ധിച്ച പ്രഖ്യാപനം വരും. കോണ്‍ഗ്രസ് പരാജയം സമ്മതിച്ചു കഴിഞ്ഞെന്നും മോദി വ്യക്തമാക്കി.

ഇ.ഡിയും സി.ബി.ഐയും രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ല. അഴിമതി തുടച്ചുനീക്കാന്‍ അന്വേഷണ ഏജന്‍സികളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ കിട്ടാന്‍ ഇടപെടുമെന്ന് മോദി വ്യക്തമാക്കി. ഇതിനായി നിയമോപദേശം തേടിയിട്ടുണ്ട്. ഇ.ഡി പിടിച്ചെടുത്ത 90 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോദി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *