ഭുവനേശ്വര്‍: ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞ് സ്ത്രീ മരിക്കുകയും ഏഴു പേരെ കാണാതാകുകയും ചെയ്തു. കാണാതായവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. 35കാരിയാണ് മരിച്ചത്.

ഛത്തീസ്ഗഢിലെ ഖര്‍സിയ മേഖലയില്‍ നിന്നുള്ള 50 ഓളം യാത്രക്കാര്‍ ഒഡീഷയിലെ ബര്‍ഗഢ് ജില്ലയിലെ പഥര്‍സെനികുടയിലെ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ബോട്ടില്‍ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. 48 പേരെ രക്ഷപ്പെടുത്തിയതായും കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ആണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. അഞ്ച് സ്‌കൂബ ഡൈവര്‍മാര്‍ സ്ഥലത്തുണ്ട്. രണ്ട് അണ്ടര്‍വാട്ടര്‍ സെര്‍ച്ച് ക്യാമറകളും ഉപയോഗിക്കുന്നുണ്ട്.

ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *