തെഹ്റാന്: ഇസ്രായേലിന് മുന്നറിയിപ്പ് നല്കി ഇറാന്. ഇസ്രായേല്‍ തിരിച്ചടിക്കുകയും ഇറാന്റെ താല്പര്യങ്ങള്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ശക്തമായി പ്രതികരിക്കുമെന്ന് വിദേശകാര്യ മന്ത്രി ഹുസൈന് ആമിര്‍ അബ്ദുല്ലാഹിയന്‍ മുന്നറിയിപ്പ് നല്കി.
ഇറാനെതിരെ ഒരു രാത്രിയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് പ്രസ്താവന വന്നത്. ഇസ്രായേലിന്റെ ആക്രമണത്തെ നുഴഞ്ഞുകയറ്റക്കാരുടെ ആക്രമണമെന്നാണ് ഇറാന് വിശേഷിപ്പിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും ഇതെ കുറിച്ചുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ കൃത്യമല്ലെന്നും ഇറാന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ശനിയാഴ്ചയാണ് എംബസി ആക്രമിച്ചതിന് ഇറാന് ഇസ്രായേലിനെതിരെ തിരിച്ചടിച്ചത്.