തൃശ്ശൂരിൽ നായ വീട്ടിൽ കയറിയതുമായി ബന്ധപ്പെട്ട് തർക്കം യുവാവിനെ അയൽവാസി വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. കോടശേരി സ്വദേശി ഷിജു( 42 ) ആണ് കൊല്ലപ്പെട്ടത്. പ്രതി അന്തോണി(69)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10:30ന് ശേഷമാണ് സംഭവം നടന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെട്ടതും കൊലപാതകത്തിൽ കലാശിച്ചതും. നായ തൊട്ടടുത്ത പറമ്പിൽ കയറിയതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഇരുവരും തമ്മിൽ തർക്കം ഒന്നും ഉണ്ടായിട്ടില്ലായിരുന്നു. ഇന്നലെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ഷിജുവിനെ അന്തോണി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *