
ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്‍റായിരുന്ന എസ്. സതീഷിനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സി.എം മോഹനൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗമായതോടെയാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. കെഎസ് അരുൺകുമാർ, ഷാജി മുഹമ്മദ് എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉൾപ്പെടുത്തി.
