
ജില്ലയിലെ ഏറ്റവും പ്രമുഖ കോൺഗ്രസ്സ് നേതാവും ദീർഘകാലം ജില്ലാ കോൺഗ്രസ് ഭാരവാഹിയും കെ. പി സി.സി എക്സികുട്ടിവ് അംഗവും നിരവധി തവണ ജനപ്രതിനിധിയും സർവ്വോവരി പിന്നോക്ക സമുധായത്തിൻ്റെ പുരോഗതിക്ക് വേണ്ടി ഒരു പുരുഷായുസ്സ് മുഴുവനും പ്രവർത്തിച്ച എ.ബലറാമിൻ്റെ സമരണ നിലനിർത്താൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് വേണ്ടി സ്ഥിരം അനുസ്മരണ സമിതിക്ക് രൂപം നൽകി. ഡി.സി.സി ഓഫിസിലെ പി. ശങ്കരൻ ഓഡിറ്റോറിയത്തിൽ ബ്ളോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് വളപ്പിൽ അബ്ദുൾ റസാഖിൻ്റെ അദ്യക്ഷതയിൽ ചേർന്ന കുന്ദമംഗലം ബ്ളോക്കിലെ ഡി. സി സി ബ്ളോക്ക് ഭാരവാഹികളുടെയും മണ്ഡലം പ്രസിഡൻ്റുമാരുടെയും പോഷക സംഘടന ജില്ലാ സംസ്ഥാന ഭാരവാഹികളുടെയും സംയുക്ത യോഗം ഡി.സി സി പ്രസിഡൻ്റ് അഡ്വ കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.അനുസ്മരണ സമിതി ഭാരവാഹികളായി.രക്ഷാധികാരിമാർ എൻ സുബ്രഹ്മണ്യൻ,
കെ.സി അബു,ചെയർമാൻ.അഡ്വ കെ.പ്രവീൺ കുമാർ,വർക്കിംഗ് ചെയർമാൻ ശീതൽ രാജ് ഇ, ക്കെ
ജനറൽ കൺവീനർ അബ്ദുറഹിമാൻ ഇടക്കുനി,വർക്കിംഗ് കൺവീനർ സി. പി. രമേശൻ,
ട്രഷറർ പി.പി സാമിക്കുട്ടിഎന്നിവരെയും ഡിസിസി ഭാരവാഹികൾ ഉൾപ്പെടെ 51 അംഗ അനുസ്മരണ സമിതിയെയും തിരഞ്ഞെടുത്തു.യോഗത്തിൽ ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ഇ.കെ ശീതൾ രാജ് സംസ്ഥാന ജന:സെക്രട്ടറി,സാമിക്കുട്ടി പി. പി ഡി സി സി ഭാരവാഹികളായ അബ്ദുറഹിമാൻ ഇടക്കുനി എം ധനിഷ് ലാൽ, യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എം പി കേളുക്കുട്ടി, ഡി.സി സി മെമ്പർ കെ. ശശിധരൻ , കെ. എസ്സ് യു സംസ്ഥാന സെക്രട്ടറി അതുല്യ ജയാനന്ദ് ,യുത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി.ടി അസിസ്. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ബാബു നെല്ലുളി . ടി. കെ ഹിതേഷ് കുമാർ , ശിവദാസ പണിക്കർ,ഒ .അശോഘൻ ഒ.അലി , ജബ്ബാർ മലയമ്മ , അലി ഹാജി , ശെരീഫ് മലയ യമ്മ ബൈജു ടി അബ്ദുറഹിമാൻ കഴിക്കര , എ.ഹരിദാസൻ ,പറ്റാട്ട് രമേശൻ , നൗഷാദ് തെക്കയിൽ , അബ്ദുൾ റസാഖ് ബാബുരാജൻ ടി ,കെ കെ സോമൻ മണ്ഡലം പ്രസിഡൻ്റുമാരായ സി. പി. രമേശൻ, വേലായുധൻ ടി
യുത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി റനിഷ് ബാൽ ദളിത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി പി ഗിരിഷൻ ഷാറൂൺ പി.ആർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് തുലിക മോഹനൻ സ്വാഗതവും ട്രഷറർ റാഫി പി എച്ച് ഇ ഡി നന്ദിയും പറഞ്ഞു.അനുസ്മരണ സമ്മേളനം മെയ് ആദ്യവാരത്തിൽ പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ച് ഡി. സി സി ഓഫിസിലെ ഉമ്മൻ ചാണ്ടി ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ യോഗം തിരുമാനിച്ചു.
