ഫിസിക്‌സ് ഗസ്റ്റ് ലക്ചറർ
കാഞ്ഞിരംകുളം ഗവൺമെന്റ് കോളജിൽ ഫിസിക്‌സ് ഗസ്റ്റ് ലക്ചറെ 2023 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകർപ്പുകളുമായി 27ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം.
ഫീമെയിൽ വാർഡൻ ഒഴിവ്
തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫീമെയിൽ വാർഡൻ തസ്തികയിൽ രണ്ട് താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് യോഗ്യത. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള അംഗീകൃത ഹോസ്റ്റലിൽ വാർഡൻ തസ്തികയിൽ ജോലി ചെയ്ത മൂന്നു വർഷത്തെ തൊഴിൽ പരിചയം വേണം. 18നും 41നും മധ്യേ (01.01.2022 അനുസരിച്ച്) പ്രായമുള്ളവർക്ക് അവസരം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 7നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
ദർഘാസ് ക്ഷണിച്ചു
2022 മെയ് മുതൽ ഒരു വർഷ കാലത്തേക്ക് പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ നിന്നു പരീക്ഷ സാമഗ്രികൾ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്നതിന് ലൈറ്റ് മോട്ടോർ വെഹിക്കിൾ ഇനത്തിൽപ്പെട്ട വാഹന ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഓൺലൈനായി ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 25 നു വൈകിട്ട് 3 വരെ. മെയ് 26 നു വൈകിട്ട് 3.30 ന് ദർഘാസുകൾ ഓൺലൈനായി തുറക്കും. ദർഘാസ് ഫീസും നിരതദ്രവ്യവും etenders.kerala.gov.in ൽ ലഭിക്കും.
വിശദവിവരങ്ങൾക്ക് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, എഫ് സെക്ഷൻ, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471 2546825.
ചിത്രകലാ അധ്യാപക ഒഴിവ്
സാസംസ്‌കാരിക വകുപ്പിനു കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ ചിത്രകല അധ്യാപക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഫൈനാർട്‌സിൽ ബിരുദാനന്തരദിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും ബയോഡാറ്റയും സഹിതം സേക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്- 695013 എന്ന വിലാസത്തിൽ മേയ് 25ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0471-2364771, ഇ-മെയിൽ: secretaryggng@gmail.com.
കേരളനടനം സപര്യാപുരസ്‌കാരത്തിന് അപേക്ഷകളും നാമനിർദേശങ്ങളും ക്ഷണിച്ചു
കേരളനടനത്തിൽ ജീവിതമർപ്പിച്ച മുതിർന്ന പ്രതിഭകളെ ആദരിക്കുന്നതിനായി ഗുരുഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയിട്ടുള്ള 2022 ലെ കേരളനടനം സപര്യ പുരസ്‌കാരത്തിന് നാമനിർദേശങ്ങളും അപേക്ഷകളും ക്ഷണിച്ചു. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരിക സംഘടനകൾക്കും സാംസ്‌കാരിക പ്രവർത്തകർക്കും ജൂൺ അഞ്ചിനകം നാമനിർദേശം അയയ്ക്കാം. പോസ്റ്റർ/ ഇ-മെയിൽ മുഖേനയും അപേക്ഷിക്കാം. വിലാസം: സെക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം,
പി.എം.എം.എസ്.വൈ പദ്ധതിയിൽ ഒഴിവുകൾ
ഫിഷറീസ് ഡയറക്ടറേറ്റിലെ പ്രധാൻ മന്ത്രി മത്സ്യസമ്പദാ യോജന (PMMSY) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിൽ (SPU) സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡാറ്റ കം എം.ഐ.എസ് മാനേജർ, മൾട്ടിടാസ്‌കിംഗ് സ്റ്റാഫ് എന്നീ തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് തസ്തികകളിലും ഒരോ ഒഴിവുകളാണുള്ളത്.
സ്റ്റേറ്റ് പ്രോഗ്രാം മാനേജർ തസ്തികയ്ക്ക് ഫിഷറീസ് സയൻസിൽ ബിരുദാനന്തരബിരുദം/ എം.എസ്.സി സൂവോളജി/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് എക്‌ണോമിക്‌സിൽ ബിരുദാനന്തര ബരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് ബിസിനസ് മാനേജുമെന്റിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. ഇവയിൽ ഡോക്ടറേറ്റ്, മാനേജ്‌മെന്റിൽ ബിരുദം, അഗ്രി ബിസിനസ് മാനേജുമെന്റ് എന്നിവ ഉളളവർക്ക് മുൻഗണന. ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ ആപ്‌ളിക്കേഷൻ എന്നിവയിൽ പരിജ്ഞാനം അഭിലഷണീയം. ഫിഷറീസ്- അക്വാകൾച്ചറുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ ഏഴ് വർത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 45 വയസ്. 70,000 രൂപയാണ് പ്രതിമാസ വേതനം.
സ്റ്റേറ്റ് ഡാറ്റാ കം എം.ഐ.എസ് മാനേജർ തസ്തികയിൽ സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് എക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം, ഇൻഫർമേഷൻ ടെക്‌നോളജി/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ കുറഞ്ഞത് ഡിപ്ലോമ എന്നിവയാണ് യോഗ്യത. ലാർജ് സ്‌കെയിൽ ഡാറ്റ പ്രോസസിങ്, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 45 വയസ്. 40,000 രൂപയാണ് പ്രതിമാസ വേതനം.
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്. 15,000 രൂപയാണ് പ്രതിമാസ വേതനം.
കൂടുതൽ വിവരങ്ങൾക്ക് www.fisheries.kerala.gov.in. അപേക്ഷകൾ ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ faircopy.dir@gmail.com എന്ന മെയിൽ അഡ്രസിലോ മേയ് അഞ്ചിന് മുമ്പ് ലഭിക്കണം.
ചീഫ് ഓപ്പറേറ്റിങ് ഓഫീസർ
കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ എൻ.സി.ടി.ഐ.സി.എച്ചിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വിശദവിരങ്ങൾക്ക്: www.nctichkerala.org.
അനസ്‌തേഷ്യ ടെക്‌നീഷ്യൻ: അഭിമുഖം 25 ന്
ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴിൽ അനസ്‌തേഷ്യ ടെക്‌നീഷ്യൻ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 25 രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
- റീ ഇ-ടെണ്ടറുകൾ ക്ഷണിച്ചു
വടകര ബ്ലോക്ക് പഞ്ചായത്ത് 2021-22 റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുൾപ്പെടുത്തി നിർവഹണം നടത്തുന്ന പ്രവൃത്തികൾക്ക് സർക്കാർ അംഗീകൃത കരാറുകാരിൽ നിന്നും റീ ഇ- ടെണ്ടറുകൾ ക്ഷണിച്ചു. റീ ഇ- ടെണ്ടർ സൈറ്റിൽ ലഭ്യമാകുന്ന തിയ്യതി മെയ് 20 ന് വൈകീട്ട് അഞ്ച്. കൂടുതൽ വിവരങ്ങൾ വടകര ബ്ലോക്ക് പഞ്ചായത്ത്/ അസി. എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽനിന്നും ലഭിക്കും.
*
പശു വളർത്തൽ പരിശീലനം
കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപം കക്കാട് റോഡിലുള്ള പുതിയ കെട്ടിടത്തിൽ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ മെയ് 25, 26 തീയതികളിൽ പശു പരിപാലനം എന്ന വിഷയത്തിൽ ദ്വിദിന പരിശീലനം നടത്തുന്നു. താത്പര്യമുള്ളവർ 9446471454 എന്ന നമ്പറിലേക്ക് പേരും, മേൽവിലാസവും, വാട്ട്സ്ആപ്പ് സന്ദേശമായി മെയ് 23നകം അയക്കണം. ഫോൺ: 04972-763473
*
മുൻഗണനാ അപേക്ഷ ജൂൺ 30 വരെ ഓൺലൈനിൽ
എൻ.പി.എൻ.എസ് / എൻ.പി.എസ് കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷകൾ മേയ് 19 മുതൽ ഓൺലൈനിൽ മാത്രമായി സ്വീകരിക്കും. പൊതുജനങ്ങൾക്ക് ജൂൺ 30 വരെ അക്ഷയ സെൻററുകൾ, സിറ്റിസൺ ലോഗിൻ എന്നിവ വഴി അപേക്ഷിക്കാം. ഫോൺ: 0495-2370655, ഇ-മെയിൽ dsokozhikode@gmail.com
*
ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം
മലബാർ ദേവസ്വം ബോർഡ് ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ഫണ്ടിൽനിന്നും പെൻഷൻ/ കുടുംബ പെൻഷൻ കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കളും ലൈഫ് സർട്ടിഫിക്കറ്റ് ക്ഷേമനിധി ഓഫീസിൽ മെയ് 25നകം ലഭ്യമാക്കണം. ബാങ്ക് അക്കൗണ്ട് നമ്പർ, മേൽവിലാസം, ടെലഫോൺ നമ്പർ എന്നിവ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കണം. വില്ലേജ് ഓഫീസർ/ ഗസറ്റഡ് ഓഫീസർ/ ബാങ്ക് മാനേജർ/ ക്ഷേമനിധി ബോർഡ് അംഗത്തിന്റെ ഒപ്പും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണം. വിലാസം: സെക്രട്ടറി, മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി, ഹൗസ് ഫെഡ് കോംപ്ലക്‌സ്, പി.ഒ എരഞ്ഞിപ്പാലം, കോഴിക്കോട് 673006. ഫോൺ: 0495 2360720.
*
ലോകക്ഷീര ദിനാചരണം; വിദ്യാർഥികൾക്കായി മത്സരം നടത്തുന്നു
ജൂൺ ഒന്ന് ലോകക്ഷീര ദിനാചരണത്തിന്റെ ഭാഗമായി മേയ് 26, 27 തീയതികളിൽ കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിൽ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. എൽ.പി, യു.പി. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗക്കാർക്കായി ചിത്രരചന, ക്വിസ് മത്സരങ്ങൾ ഉണ്ടായിരിക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. മത്സരാർഥികൾ സ്‌കൂളിന്റെ സാക്ഷ്യപത്രം, ക്ലാസ് എന്നിവ തെളിയിക്കുന്ന രേഖ ഹാജരാക്കണം. പങ്കെടുക്കുന്നവർ 24 ന് വൈകീട്ട് അഞ്ചിനകം രേഖാമൂലമോ, 0495-2414579 എന്ന ഫോൺ മുഖേനയോ dd-dtc-kkd.dairy@kerala.gov.in ഇ-മെയിൽ മുഖേനയോ രജിസ്റ്റർ ചെയ്യണം.
*
അപേക്ഷ ക്ഷണിച്ചു
എൻ.സി.ടി.ഇ അംഗീകാരം ലഭ്യമായതും, എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ പ്രവർത്തിക്കാതിരുന്നതും, 2022-24 അധ്യയനവർഷം മുതൽ ഡി.എൽ.എഡ്. കോഴ്‌സ് പുനരാരംഭിക്കാൻ താത്പര്യമുള്ളതുമായ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് www.kozhikodedde.in വെബ്‌സൈറ്റ് സന്ദർശിക്കുക.
*
ഗവ. പ്രീമെട്രിക് ഹോസ്റ്റൽ (ആൺകുട്ടികൾ) പ്രവേശനം
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മാവൂരിലെ ആൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2022- 23 വർഷം പ്രവേശനം നടത്തുന്നതിനായി അഞ്ച് മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ മെയ് 30 വൈകീട്ട് അഞ്ചിനകം കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 9745316892
*
ഗവ. പ്രീമെട്രിക് ഹോസ്റ്റൽ (പെൺകുട്ടികൾ) പ്രവേശനം
കോഴിക്കോട് കോർപറേഷനു കീഴിൽ എലത്തൂരിലെ പെൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2022-23 വർഷം പ്രവേശനം നടത്തുന്നതിനായി അഞ്ച് മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ മെയ് 30 വൈകീട്ട് അഞ്ചിനകം കോഴിക്കോട് കോർപറേഷൻ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃക കോഴിക്കോട് കോർപറേഷൻ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും.
*
ഗതാഗതം നിരോധിച്ചു
മാച്ച് ഫാക്ടറി ചേലിയ കാഞ്ഞിലശ്ശേരി റോഡിൽ കൾവർട്ടിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം മെയ് 20 മുതൽ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു. ഇതു വഴി പോകുന്ന വാഹനങ്ങൾ ചെങ്ങോട്ട്കാവ് നിന്നും കീരൻതോട് വഴി എളാട്ടേരിക്ക് പോകണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
*
അപേക്ഷ ക്ഷണിച്ചു.
കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9526415698
*
ക്വൊട്ടേഷൻ
കേരള മാരിടൈം ബോർഡിന് വേണ്ടി ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എൻജിനീയറിങ് വിംഗ് ബേപ്പൂർ ഓഫീസിലേക്ക് ലിസ്റ്റ് പ്രകാരം ആവശ്യമായ ഇലക്ട്രിക് ഐറ്റംസ് വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽനിന്നും മത്സരസ്വഭാവമുള്ള ക്വൊട്ടേഷൻ ക്ഷണിച്ചു. മേയ് 28 ന് ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കും. ഫോൺ: 0495 2414863
*
അക്വാകൾച്ചർ പ്രൊമോട്ടർമാരെ നിയമിക്കുന്നു
കേരള സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്ന സുഭിക്ഷകേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിലേയ്ക്ക് അക്വാകൾച്ചർ പ്രൊമോട്ടർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. വി.എച്ച്.എസ്.സി/ സുവോളജി ബിരുദം/
എസ്.എസ്.എൽ.സി.യും കുറഞ്ഞത് മത്സ്യകൃഷിമേഖലയിൽ അഞ്ച് വർഷം പ്രവർത്തന പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30 രാവിലെ 11ന് കോഴിക്കോട് വെസ്റ്റ്ഹിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 04952383780
*
റേഡിയോഗ്രാഫർ നിയമനം
ഗവ. മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എച്ച്.ഡി.എസിന് കീഴിൽ റേഡിയോഗ്രാഫറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ഡി.ആർ.ടിയും റേഡിയോഗ്രാഫിയിൽ ആറ് മാസത്തെ പ്രവൃത്തി പരിചയവും. താത്പര്യമുള്ളവർക്ക് മെയ് 24 രാവിലെ 11.30 ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
*
ക്ലറിക്കൽ അസിസ്റ്റന്റ് അപേക്ഷ ക്ഷണിച്ചു
കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തിയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാല/ സെക്രട്ടേറിയറ്റ്/ പി.എസ്.സി/ മറ്റു സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിലും ശമ്പള സ്‌കെയിലിലും സേവനമനുഷ്ഠിച്ച് വരുന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. അപേക്ഷകൾ രജിസ്ട്രാർ, കേരള ആരോഗ്യശാസ്ത്ര സർവകലാശാല, മെഡിക്കൽ കോളേജ് പി.ഒ., തൃശൂർ- 680596 എന്ന വിലാസത്തിൽ മേയ് 30ന് മുൻപായി ലഭിക്കണം. ഫോൺ: 0487 2207664
*
മെയ് 23 മുതൽ 27 വരെ നാറ്റ്പാക്കിൽ ഓപ്പൺഹൗസ്
സുസ്ഥിര സുരക്ഷിത ഗതാഗതത്തിനായി ഗവേഷണങ്ങൾ നടത്തുന്ന ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ്പാക്) മെയ് 23 മുതൽ 27 വരെ സംഘടിപ്പിക്കുന്ന ഓപ്പൺഹൗസിൽ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പങ്കെടുക്കാൻ അവസരം. കേരളത്തിലെ ശാസ്ത്ര സാങ്കേതിക മേഖലയുടെ സുവർണ ജൂബിലി അഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
*
ആനയെ എഴുന്നള്ളിപ്പ്: രജിസ്‌ട്രേഷൻ വിട്ടുപോയ ആരാധാനലയങ്ങൾക്ക് വീണ്ടും അവസരം
നാട്ടാനകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉത്സവങ്ങൾ പൂരങ്ങൾ, വരവുകൾ എന്നിവയുടെ രജിസ്‌ട്രേഷൻ 2015-ൽ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയിൽ മോണിറ്റർ ചെയ്യാൻ വിട്ടുപോയ ഉത്സവങ്ങൾ, പൂരങ്ങൾ, വരവുകൾ എന്നിവ രജിസ്റ്റർ ചെയ്യാൻ വീണ്ടും അവസരം. 2022 മെയ് 31 വരെയാണ് സമയം നീട്ടി നൽകിയത്. കൊയിലാണ്ടി, വടകര താലൂക്കുകളിൽപ്പെട്ട ആരാധനാലയങ്ങൾ വടകര സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർക്കും കോഴിക്കോട് താലൂക്കിലെ ആരാധനാലയങ്ങൾ കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർക്കും അപേക്ഷ നൽകണം.
കൂടതൽ വിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കും:
കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ – 8547603816/8547603817, വടകര സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ – 8547603822/8547603824, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസർ – 0495 2416900.