ഐടി നിയമഭേദഗതി വിഷയത്തിൽ സൂഹമാധ്യമങ്ങൾക്ക് സമൻസ് അയച്ച് ഐടി പാർലമെന്ററി സമിതി. ഐ.ടി. നിയമം ഭേദഗതി നടപ്പാക്കുന്ന വിഷയത്തിലെ തൽസ്ഥിതി വിവരം നേരിൽ ഹാജരായി വിവരിക്കാനാണ് ശശി തരൂർ അധ്യക്ഷനായ ഐ.ടി. പാർലമെന്ററി സമിതിയുടെ നിർദേശം.
ഫേസ്ബുക്ക്, ഗൂഗിൾ, യുട്യൂബ് എന്നിവർക്കാണ് പാർലമെന്ററി സമിതിയുടെ സമൻസ്.

ഇക്കാര്യത്തിൽ യുട്യൂബും ഗൂഗിളും വിമുഖത പ്രകടിപ്പിച്ചിട്ടില്ല. നേരത്തെ ട്വിറ്ററിനെ ഈ വിഷയത്തിൽ സമിതി വിളിച്ചു വരുത്തിയിരുന്നു. എന്നാൽ ട്വിറ്റർ പ്രതിനിധികളുടെ വിശദീകണം സമിതി അംഗീകരിച്ചില്ല. നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മറുപടി നൽകാൻ 15 ദിവസമാണ് ട്വിറ്ററിന് നൽകിയിരിക്കുന്നത്.

എന്നാൽ കൊവിഡ് സാഹചര്യത്തിൽ നേരിട്ട് ഹാജരാകൽ സാധ്യമല്ലെന്നും ഓൺലൈനായി ഹാജരാകാമെന്നും ഫേസ്ബുക്ക് മറുപടി നൽകി. ഇത് സമിതി അംഗീകരിച്ചില്ല. ഫേസ്ബുക്കിനോട് നേരിട്ട് ഹാജരാകാൻ സമിതി കർശന നിർദേശം നൽകി. ഹാജരാകുന്ന ഉദ്യോഗസ്ഥർ അതിന് മുമ്പ് വാക്‌സിനേഷൻ എടുക്കണമെന്നും നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *