റാഞ്ചിയിൽ വാഹന പരിശോധന നടത്തിയ സബ് ഇൻസ്‌പെക്ടറെ വണ്ടി കയറ്റി കൊലപ്പെടുത്തി. തുപുദാന പോലീസ് ഔട്ട്‌പോസ്റ്റ് ഇന്‍-ചാര്‍ജും സബ് ഇന്‍സ്‌പെക്ടറുമായ സന്ധ്യ തോപ്‌നോയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. തൂപ്പുദാന ഔട്ട് പോസ്റ്റ് ഇൻചാർജായി ചുമതലയുണ്ടായിരുന്ന വ്യക്തിയാണ് സന്ധ്യ തോപനോ.സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു പിക്കപ്പ് വാന്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് എസ്.ഐ.യും സംഘവും വാഹന പരിശോധന നടത്തിയിരുന്നത്. എന്നാല്‍ പോലീസുകാര്‍ ആവശ്യപ്പെട്ടിട്ടും പിക്കപ്പ് വാഹനം നിര്‍ത്തിയില്ല. ഇതോടെ എസ്.ഐ.യായ സന്ധ്യ വാഹനം തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുകയും പിക്കപ്പ് വാന്‍ ഇവരെ ഇടിച്ചിടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ എസ്.ഐ. സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.കൊല്ലപ്പെട്ട സന്ധ്യ 2018-ലാണ് പോലീസ് സേനയില്‍ ചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *