ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനിൽ വിക്രമസിംഗെയെ തെരഞ്ഞെടുത്തു. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 134 പേരാണ് റനിലിനെ അനുകൂലിച്ചത്.
113 വോട്ടാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. എതിരാളിയായ ഡള്ളാസ് അലഹപ്പെരുമയ്ക്ക് 82 വോട്ടു നേടാനേ കഴിഞ്ഞുള്ളൂ. ഇടതുപക്ഷ പാര്‍ട്ടിയായ ജിവിപിയുടെ അനുറ കുമാര ദിസ്സനായകെയ്‌ക്കേ മൂന്നു വോട്ടാണ് കിട്ടിയത്. ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് റനിൽ പാർലമെൻറിൽ പറഞ്ഞു. ഒരു വർഷത്തിനകം സാമ്പത്തിക രംഗം ശക്തിപ്പെടുത്തും. 2024ഓടെ വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആറു തവണ ലങ്കൻ പ്രധാനമന്ത്രിയായ പരിചയമുണ്ട് വിക്രമസിംഗെക്ക്. നിലവില്‍ ആക്ടിക് പ്രസിഡന്റ് ആയ റനില്‍ ആറു തവണ ലങ്കന്‍ പ്രധാനമന്ത്രിയായിരുന്നു.
225 അംഗ പാര്‍ലമെന്റില്‍ 223 പേരാണ് പ്രസിഡന്റിന തെരഞ്ഞെടുക്കാന്‍ വോട്ടു രേഖപ്പെടുത്തിയത്. രണ്ടു പേര്‍ വിട്ടുനിന്നു. നാലു വോട്ട് അസാധുവായി.
