ദളിതനായതിനാല്‍ തന്നെ മാറ്റിനിര്‍ത്തിയതെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് ജലവിഭവ മന്ത്രി ദിനേശ് ഖതിക് രാജിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ആണ് മന്ത്രി രാജികത്ത് അയച്ചത്.

100 ദിവസമായി തനിക്ക് ഒരു ജോലിയും നല്‍കിയിട്ടില്ലെന്ന് അമിത് ഷായ്ക്ക് അയച്ച കത്തില്‍ ദിനേശ് ഖാതിക് പറയുന്നു. ഇതു വല്ലാതെ വേദനിപ്പിച്ചു. അതിനാലാണ് രാജിവയ്ക്കുന്നതെന്നും വകുപ്പുതല സ്ഥലം മാറ്റത്തില്‍ ക്രമക്കേടുണ്ടെന്നും കത്തില്‍ പറയുന്നു.

”ദലിതനായതിനാല്‍ എനിക്ക് ഒരു പ്രാധാന്യവും നല്‍കിയില്ല. മന്ത്രി എന്ന നിലയില്‍ അധികാരമില്ല. എന്നെ ഒരു യോഗത്തിനും വിളിച്ചിട്ടില്ല. എന്റെ വകുപ്പിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇത് ദലിത് സമൂഹത്തെ അപമാനിക്കലാണ്” കത്തില്‍ പറയുന്നു. അതേസമയം, രാജിവെച്ച ദിനാഷ് ഖാതികിനെ തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിനുള്ള ശ്രമം തുടരുകയാണ് പാര്‍ട്ടി നേതൃത്വം.

അതേസമയം, പൊതുമരാമത്ത് മന്ത്രി ജിതിന്‍ പ്രസാദയും യോഗിക്കെതിരേ പരാതിയുമായി നേതൃത്വത്തെ കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയോടുള്ള അനിഷ്ടം പരസ്യമാക്കി മറ്റൊരു മന്ത്രി ജിതില്‍ പ്രസാദ ബി.ജെ.പി നേതൃത്വവുമായി കൂടിക്കാഴ്ചക്കായി ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ആദ്യമായാണ് ആദിത്യ നാഥിനെതിരെ ബി.ജെ.പി അംഗങ്ങള്‍ പരസ്യമായി രംഗത്തുവരുന്നത്. തന്റെ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ യോഗി സസ്പെന്‍ഡ് ചെയ്തതാണ് പ്രസാദയെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവായിരുന്ന ജിതിന്‍ പ്രസാദ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ബിജെപിയില്‍ ചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *