പ്രവേശന പരീക്ഷ
കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് 2023-24 ബാച്ചിന്റെ പ്രവേശന പരീക്ഷ ജൂലൈ 22 ന് ഓൺലൈനായി നടക്കും. പോർട്ടൽ ലിങ്കും, അഡ്മിറ്റ് കാർഡുമായി ബന്ധപ്പെട്ട മറ്റു നിർദ്ദേശങ്ങളും അപേക്ഷകർക്ക് ഇ-മെയിലായി അയച്ചിട്ടുണ്ട്. ഇ-മെയിൽ ലഭിക്കാത്തവർ ജൂലൈ 21ന് വൈകീട്ട് അഞ്ചിന് മുമ്പ് അക്കാദമിയുമായി ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 0484-2422275, 9645090664
സൗജന്യ കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി എസ് ടി കെൽട്രോൺ മുഖാന്തിരം നടത്തുന്ന സൈബർ സെക്യൂർഡ് വെബ് ഡിപ്ലോയമെന്റ് അസോസിയേറ്റ് എന്ന സൗജന്യ കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കോഴ്ലേക്ക് പ്ലസ് ടു / ഡിഗ്രി / ഡിപ്ലോമ പാസ്സായ എസ്.സി എസ്.ടി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 8590605275, 0495-2301772.
ലേലം ചെയ്യുന്നു
കോഴിക്കോട് കുടുംബ കോടതിയുടെ 2016 ജൂൺ 21 ലെ സി.എം.പി (ഇ എക്സ് ഇ ) 442/2015 ഇൻ എം.സി -89/2013 നമ്പർ വാറണ്ട് പ്രകാരം വളയനാട് വില്ലേജിൽ റി സ 40/6 ൽ ഉൾപ്പെട്ട 0.248 ഹെക്ടർ സ്ഥലത്തിന്റെ 1/4 ഓഹരി ലേലം ചെയ്യുന്നു. ജൂലൈ 27 ന് രവിലെ 11 മണിക്ക് വളയനാട് വില്ലജ് ഓഫീസിൽ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0495 2372966
ട്രസ്റ്റി നിയമനം
കൊയിലാണ്ടി താലൂക്ക് എടക്കയില്‍ തെരു ശ്രീ. മഹാഗണപതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് ഹിന്ദുമത ധര്‍മ്മ സ്ഥാപന നിയമ പ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 31ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിശദ വിവരങ്ങള്‍ക്കുമായി വകുപ്പിന്റെ കോഴിക്കോട് ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഫോൺ : 0495 2374547
PRD/CLT/3362/07/23
20/07/2023
ലേലം നടത്തുന്നു
കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അതാത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ഉത്തരവാദിത്വത്തിൽ സൂക്ഷിച്ചിട്ടുള്ള എൻ ഡി പി എസ് ആക്ട് കേസിൽ ഉൾപ്പെട്ട എട്ട് വാഹനങ്ങളുടെ ലേലം ജൂലൈ 25 ന് രാവിലെ 11 മണി മുതൽ 3.30 വരെ ഓൺലൈനായി നടത്തും. എം എസ് ടി സിയുടെ വെബ്‌സൈറ്റായ www.mstcecommerce.com മുഖേനയാണ് ലേലം ചെയ്യുക. ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ വെബ് സൈറ്റിൽ എം എസ് ടി സിയുടെ നിബന്ധനകൾക്ക് വിധേയയമായി BUYER ആയി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2722673
അപേക്ഷ ക്ഷണിച്ചു
2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം സാമൂഹ്യാഘാത പഠനം നടത്തുന്നതിന് ജില്ലാ തലത്തിൽ പഠന ഏജൻസികളുടെ പാനൽ രൂപീകരിക്കുന്നതിന് അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ മേഖലയിൽ സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നതിനും പഠന റിപ്പോർട്ടും സാമൂഹിക ആഘാതം തരണം ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനും അവഗാഹമുള്ള പരിചയസമ്പന്നരായ വ്യക്തികളായിരിക്കണം. അർഹതയുള്ളവർ പ്രവർത്തി പരിചയവും സാങ്കേതിക അറിവും തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ജൂലൈ 31ന് മൂന്നു മണിക്ക് മുമ്പായി ജില്ലാ കലക്ടർ, കലക്ടറേറ്റ് കോഴിക്കോട്, സിവിൽ സ്റ്റേഷൻ പി.ഒ – 673020 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കലക്ടറേറ്റിലെ ലാൻഡ് അക്വിസിഷൻ സെക്ഷനുമായി ബന്ധപ്പെടുക
