രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ അടുത്ത വർഷം മാർച്ചോടെ മാത്രമെന്ന് കേന്ദ്രം.ഈ വർഷം 18 വയസിന് മുകളിലുള്ളവർക്ക് പൂർണമായും വാക്സിൻ നൽകും. കുട്ടികളിൽ രോഗം ബാധിക്കുന്നത് കുറവാണെന്നും വാക്സിനേഷൻ സ്കൂൾ തുറക്കുന്നതിനെ ബാധിക്കില്ലെന്നും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വാക്സിന്‍ നല്‍കിയതിനു ശേഷം സ്കൂളുകള്‍ തുറക്കാവുന്നതാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി

അതേസമയം, വാക്സിനേഷനായി കുട്ടികളുടെ കണക്കെടുപ്പ് ആരംഭിച്ചു. കുട്ടികളിൽ പരീക്ഷണം നടത്തിയ വാക്സിനുകളുടെ റിപ്പോർട്ട് ഡി.സി.ജി.ഐ പരിശോധിക്കും.

കോവിഡ് മൂന്നാം തരംഗത്തിന്‍റെ ആശങ്ക നിലനില്‍ക്കെ കുട്ടികള്‍ക്കുള്ള വാക്സിന്‍ സെപ്തംബറോടെ തയ്യാറാക്കുമെന്നും നിലവില്‍ രണ്ടിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി കോവക്സിന്‍റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ പ്രിയ എബ്രഹാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡൈസസ് കാഡിലയുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുകയാണെന്നും ഇതും കുട്ടികളില്‍ ഉപയോഗിക്കാമെന്നും എന്‍.ഐ.വി ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *