ഇഷ്ടിക വീണ് പരുക്കേറ്റ വയോധികയുടെ മുറിവിൽ കോട്ടണിന് പകരം ‘കോണ്ടം’ പാക്കറ്റ് വച്ചുകെട്ടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജീവനക്കാരൻ.മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ്സംഭവം.ജില്ലാ ആശുപത്രിയിൽ എത്തിയ വയോധികയുടെ ബാൻഡേജ് അഴിച്ചതോടെയാണ് കോണ്ടത്തിന്റെ കവർ കണ്ടെത്തിയത്. ഇഷ്ടിക വീണ് പരുക്കേറ്റ സ്ത്രീയുടെ തുന്നിക്കെട്ടുന്നതിനു പകരം, ഡ്രസിങ് സ്റ്റാഫ് കോണ്ടം റാപ്പർ ഇട്ട് തലയിൽ കെട്ടികൊടുത്തു.പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
വിഷയം ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ബഹളമുണ്ടായി. ബിഎംഒയ്ക്ക് നോട്ടീസ് നൽകി മറുപടി തേടുമെന്നും ബന്ധപ്പെട്ട ഡ്രസ്സർക്കെതിരെ നടപടിയെടുക്കുമെന്നും ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ പറഞ്ഞു.