പ്രതിസന്ധി ഘട്ടങ്ങളിൽ രാഹുൽ ഗാന്ധിയെ വയനാട് പിന്തുണച്ചുവെന്നും അതിനാൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയ്ക്ക് പുറമെ വയനാട് നിന്നും രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്.
കഴിഞ്ഞ തവണ വയനാട്ടിലും അമേഠിയിലും മത്സരിച്ച രാഹുൽഗാന്ധി വയനാട്ടിൽ വിജയം കരസ്ഥമാക്കിയെങ്കിലും അമേഠിയിൽ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയോട് 55,000-ഓളം വോട്ടിന് പരാജയപ്പെടുകയായിരുന്നു.
നേരത്തെ, രാഹുൽ അമേഠിയില്‍നിന്ന് മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്, അമേഠി പ്രതീക്ഷയുള്ള സീറ്റാണെ്. എന്നാൽ പ്രതിസന്ധിഘട്ടത്തിൽ പിന്തുണച്ചത് വയനാടാണ്. രാഹുൽ വയനാട് നിന്നും മത്സരിക്കും’ എന്ന് വ്യക്തമാക്കിക്കൊണ്ട് കോൺഗ്രസ് നേതാവ് രംഗത്തെത്തിയത്. എന്നാൽ, തിരഞ്ഞെടുപ്പിനോടടുത്ത് മാത്രമേ ഇക്കാര്യത്തിൽ പാർട്ടി അനിതമതീരുമാനം എടുക്കുകയുള്ളൂ എന്നാണ് വിവരം.
