രാജ്യത്ത് 30256 പുതിയ കൊവിഡ് കേസുകൾ. 24 മണിക്കൂറിനുള്ളിൽ 295 പേരാണ് കൊവിഡ് മൂലം മരിച്ചത്. 3,18,181 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കൊവിഡ് പ്രതിവാര കേസുകൾ 15 ശതമാനം കുറഞ്ഞു എന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

ആകെ കൊവിഡ് മരണം 4,45,133 ആയി. 3,27,15,105 പേർ രോ​ഗമുക്തി നേടി. 33,478,419 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത്. അതിനിടെ, കൊവിഷീൽഡും കൊവാക്സിനും അംഗീകരിക്കില്ലെന്ന് യുകെ വ്യക്തമാക്കി. രണ്ടു ഡോസും സ്വീകരിച്ചവർക്കും യുകെയിൽ ക്വാറൻറീൻ നിർബന്ധമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *