ഒക്ടോബറോടെ വീണ്ടും വാക്‌സിൻ കയറ്റുമതി ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. അടുത്ത മാസം വാക്‌സിൻ ഉത്പാദനം വർധിപ്പിക്കുമെന്നും 30 കോടിയിലധികം വാക്‌സിൻ ഡോസുകൾ ലഭിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
രാജ്യത്ത് കോവിഡ് തരംഗം രൂക്ഷമായതിന് പിന്നാലെ സൗഹൃദരാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ കയറ്റുമതി താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. അടുത്തമാസത്തോടെ ഇത് വീണ്ടും പുനരാരംഭിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കെല്ലാം ഡിസംബറോടെ വാക്‌സിന്‍ നല്‍കാനാവുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *