കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ശശി തരൂരിനെ കെ പി സി സി പിന്തുണക്കില്ലെന്ന് കേരള നേതാക്കൾ.അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധിയെയാണ് കേരള നേതാക്കള്‍ പിന്തുണക്കുന്നത്.രാഹുല്‍ഗാന്ധി പാര്‍ട്ടി പ്രസിഡന്റാകണമെന്നാണ് ജനങ്ങളുടെ പൊതു വികാരമെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ ലഭിച്ച പിന്തുണ ഇതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്കേ കേരളത്തിലെ കോൺഗ്രസിൻ്റെ പിന്തുണയുണ്ടാകൂ. പത്രിക നൽകുന്നവരെല്ലാം മത്സരിക്കണമെന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.അധ്യക്ഷനാകാന്‍ രാഹുല്‍ഗാന്ധിയാണ് ഏറ്റവും യോഗ്യനെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി രാഹുലിനൊപ്പം. ശശി തരൂര്‍ മത്സരിക്കുന്നുവെന്ന് മാധ്യമങ്ങളിലൂടെയുള്ള അറിവേയുള്ളൂ. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഗൗരവത്തോടെ കാണുന്നില്ല.അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ മത്സരിച്ചാൽ താൻ പിന്മാറുമെന്ന് ശശി തരൂർ എംപി വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ വരണമെന്ന പ്രമേയം പാസാക്കുമെന്ന് കെപിസിസി അറിയിച്ചു. അതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടിയന്തരമായി ഡൽഹിയിലേക്കു വിളിപ്പിച്ചു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനിടെ കെ.സി ആലപ്പുഴയിൽനിന്ന് ഡൽഹിയിലേക്കു പോയി. കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടക്കമുള്ള സംഘടനാപരമായ ചർച്ചയ്ക്കാണ് വിളിപ്പിച്ചതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *