കന്നുകാലികളിൽ പടരുന്ന ലമ്പി ത്വക്ക് രോഗത്തിന്റെ രൂക്ഷത സർക്കാരിനെ ബോധ്യപ്പെടുത്താൻ പശുവുമായി ബിജെപി എംഎൽഎ രാജസ്ഥാൻ നിയമസഭയിൽ.രാജസ്ഥാനിലെ പുഷ്‌കര്‍ നിയമസഭാ മണ്ഡലത്തിലെ ബിജെപി എംഎല്‍എ സുരേഷ് സിങ്ങ് റാവത്താണ് പശുവുമായി നിയമസഭാ വളപ്പിലെത്തിയത്. ചര്‍മ്മരോഗത്തെ തുടര്‍ന്ന് നിരവധി പശുക്കള്‍ ചത്തിട്ടും സര്‍ക്കാരിന്റെ ശ്രദ്ധയുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു എംഎല്‍എയുടെ നടപടി.തിങ്കളാഴ്ചയാണ് രാജസ്ഥാൻ നിയമസഭയുടെ ഏഴാമത് സെക്ഷൻ ആരംഭിച്ചത്. ലമ്പി ത്വക്ക് രോഗത്തിൽ സർക്കാരിന്റെ ശ്രദ്ധയാകർഷിക്കാനാണ് പശുവിനെയും കൊണ്ട് നിയമസഭയിലെത്തിയതെന്ന് സുരേഷ് സിംഗ് റാവത്ത് പറഞ്ഞു.
പശുവുമായി എത്തിയ എംഎല്‍എ മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെ കയര്‍ പൊട്ടിച്ച് പശു ഓടുകയായിരുന്നു. എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്ന ആളുകള്‍ പശുവിനെ പിടിക്കാന്‍ നെട്ടോട്ടമോടിയെങ്കിലും ഫലമുണ്ടായില്ല.

It seems even ‘Gomata’ has also realised the game plans of the BJP!

A cow ‘refused’ to participate in a protest organised by BJP MLA Suresh Singh Rawat outside the Rajasthan assembly! pic.twitter.com/51heghS9Fv— Saleem Sarang (@Sarangsspeaks) September 20, 2022

പശു കയര്‍ പൊട്ടിച്ച് ഓടിയതിന് കാരണം കോണ്‍ഗ്രസ് ആണെന്ന് എംഎല്‍എ ആരോപിച്ചു. ഗോ മാതാവിന് പോലും സര്‍ക്കാരിനോട് ദേഷ്യമാണ്. രോഗം ബാധിച്ച പശുക്കളുടെ സംരക്ഷണത്തിന് മരുന്നുകളും വാക്‌സിനുകളും ഏര്‍പ്പെടുത്തണമെന്ന് എംഎല്‍എ പറഞ്ഞു.ചര്‍മ്മരോഗത്തെ തുടര്‍ന്ന് പശുക്കള്‍ മരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗേലോട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *