തിരുവനന്തപുരം: കാട്ടാക്കടയില്‍ തെങ്ങ് വീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. തൊഴിലുറപ്പ് തൊഴിലാളികളായ ചാവടി സ്വദേശികളായ ചന്ദ്രിക(65), വസന്തകുമാരി(65) എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.
തൊഴിലാളികള്‍ പാലത്തിന് സമീപമിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടം. തെങ്ങ് കടപുഴകി പാലത്തിന് മുകളില്‍ വീഴുകയായിരുന്നു. പാലം തകര്‍ന്ന് തൊഴിലാളികള്‍ക്ക് മുകളില്‍ വീഴുകയായിരുന്നു.
മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
