അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിന് സി പി ആര് നല്കി ജീവന് രക്ഷിച്ച് വടകര അഗ്നിരക്ഷാ നിലയത്തിലെ സിവില്‍ ഡിഫന്‍സ് അംഗം. മണിയൂര്‍ സ്വദേശി ലിഗിത്താണ് തന്റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് സി പി ആര് നല്കി ജീവന് രക്ഷിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
ഏറെ നേരം നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിന് ശ്വാസം കിട്ടാതാവുകയും അബോധാവസ്ഥയിൽ ആവുകയുമായിരുന്നു. ഇതോടെ വീട്ടുകാര്‍ ബഹളം വച്ചു. ഉടന്‍ തന്നെ കുഞ്ഞിനെ എടുത്ത് ലിഗിത്ത് സിപിആര്‍ നല്‍കുകയായിരുന്നു. കുഞ്ഞിന് മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് കുടുംബം അറിയിച്ചു.
