രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസൽ വില നൂറു കടന്നു. കൊച്ചിയിൽ 100.22 രൂപയാണ് ഒരു ലിറ്റർ ഡീസലിന് വില.

കൊച്ചിയിലെ പെട്രോൾ വില 106.50 രൂപയായി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 108.13 രൂപയും, ഡീസലിന് 102.05 രൂപയുമായി. കോഴിക്കോട് പെട്രോളിന് 106.67 രൂപയും,ഡീസലിന് 100.38 രൂപയുമാണ് ഇന്നത്തെ വില. സെപ്തംബർ 24ന് ശേഷം ഡീസലിന് 6 രൂപ 64 പൈസയും, പെട്രോളിന് 5 രൂപയുമാണ് വർധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *