കുന്ദമംഗലം: തൊഴിലുറപ്പ് പദ്ധതിക്കെതിരെ വ്യാജ പ്രചരണം നടത്തുന്ന യു ഡി എഫ് – എൽ ഡി എഫ് കൂട്ടുകെട്ടിനെതിരെ ഭാരതീയ ജനതാ പാർട്ടിയും കുന്ദമംഗലം-കളരിക്കണ്ടി ഏരിയ കമ്മിറ്റിയും സംയുകതമായി നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ച് ജില്ലാ പ്രസിഡന്റ് വി കെ സജീവൻ ഉദഘാടനം ചെയ്തു.

കുന്ദമംഗലം ഗ്രാമ പഞ്ചായത്തു ഓഫീസിന് മുൻപിൽ നടത്തിയ പ്രധിഷേധ മാർച്ചിൽ സംസ്ഥാന സമിതി അംഗം ടി പി സുരേഷ്, ജില്ലാ സെൽ കോ-ഡിനേറ്റർ ടി ചക്രായുധൻ , ബി ജെ പി മണ്ഡലം പ്രസിഡന്റ് സുധീർ, കെ സി രാജൻ, പ്രവീൺ കുമാർ പടനിലം, മാണ്ടാട്ടിൽ സുരേഷ്, ജില്ലാ കമ്മിറ്റി അംഗം അമ്പിളി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. രാജേഷ് ചെറാത്ത് പരിപാടിയുടെ അധ്യക്ഷത നിർവഹിച്ചു. വിജു കടവ് സ്വാഗത പ്രസംഗം പറഞ്ഞു. സിജിത്ത്കുട്ടാണി നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *