രാജ്യാന്തര വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന പഠനകേന്ദ്രമായി സംസ്ഥാനം മാറിയെന്ന് കേരളീയം ആഘോഷവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ രാജ്യങ്ങളിൽ നിന്നെത്തി കേരളത്തിൽ പഠിക്കുന്ന 162 വിദ്യാർത്ഥികളുടെ സംഗമം തിരുവനന്തപുരത്ത് നടന്നു.കനകക്കുന്ന് കൊട്ടാരവളപ്പിലായിരുന്നു കേരളത്തിൽ വിവിധ ഇടങ്ങളിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ സംഗമ വേദി. വിവിധ രാജ്യങ്ങളിൽ നിന്നെത്തി കേരളത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്കൊപ്പം ഗ്രൂപ് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ അക്ഷമരായി കാത്തുനിൽക്കുന്നു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എത്തുമ്പോഴേക്കും പൊടുന്നനെ മഴ പെയ്തു.വരാന്തയിൽ വിദ്യാർത്ഥികളുമായി കുശലം പറഞ്ഞ് മുഖ്യമന്ത്രി വേദിയിലേക്ക് പോയി. രാജ്യാന്തര വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന പ്രധാന പഠന കേന്ദ്രങ്ങളിലൊന്നായി കേരളം മാറിയെന്നു പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിലെ വിദ്യാർഥികളെയും കേരളം ആകർഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.വിദേശ വിദ്യാർഥികൾക്കുള്ള സ്നോഹോപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു. കേരള സർവകലാശാലയ്ക്കു കീഴിലുള്ള പഠന വകുപ്പുകളിലും കോളേജുകളിലും പഠിക്കുന്ന 41 രാജ്യങ്ങളിലെ 162 വിദേശ വിദ്യാർഥികളാണ് സംഗമത്തിനെത്തിയത്.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
