ലോകത്താകെ സ്മാര്‍ട്ട്ഫോണ്‍ സ്വന്തമായിട്ടുള്ളത് 430 കോടി പേര്‍ക്ക്. ജിഎസ്എം അസോസിയേഷന്റെ 2023ലെ മൊബൈൽ ഇന്റർനെറ്റ് കണക്ടിവിറ്റി റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്. ലോകമെമ്പാടുമുള്ള മൊബൈൽ ഇന്റർനെറ്റ്, സ്‌മാർട്ഫോൺ ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ലോകത്തെ ജനങ്ങള്‍ സാങ്കേതികപരമായി പകുതിയായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. സ്മാർട്ഫോണും മൊബൈൽ ഇന്റർനെറ്റും കൂടുതല്‍ പേരിലേക്ക് എത്തിയിട്ടുണ്ടെങ്കിലും ഡിജിറ്റൽ ഡിവൈഡ് നിലനില്‍ക്കുന്നുണ്ട്. ലോകജനസംഖ്യയുടെ 55 ശതമാനം പേർക്കും നിലവില്‍ സ്മാര്‍ട്ട് ഫോണുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 52 ശതമാനമായിരുന്നു. ലോകത്ത് ആകെയുള്ള മൊബൈൽ ഇന്റർനെറ്റ് വരിക്കാർ 460 കോടിയാണ്. കഴിഞ്ഞ കൊല്ലം ഇത് 430 കോടിയായിരുന്നു. ഏഷ്യ, അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഭൂരിഭാഗം ഉപയോക്താക്കളും 4ജി ഫോൺ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ 3ജിയാണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത്. ഉപകരണങ്ങളുടെ വില കുറയുന്നതും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളുടെ ലഭ്യതയുമാണ് ഉപയോക്താക്കളുടെ എണ്ണം കൂടാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്. ആഗോള ജനസംഖ്യയുടെ ഏകദേശം 93 ശതമാനം പേരെയും ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. ഇവരിൽ ഏകദേശം 60 ശതമാനം- 4.8 ബില്യൺ വ്യക്തികൾ സോഷ്യൽ മീഡിയയുടെ സജീവ ഉപയോക്താക്കളാണെന്നായിരുന്നു അത് ചൂണ്ടിക്കാണിച്ചത്. സോഷ്യൽ മീഡിയ ആളുകളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് യുവതലമുറയുടെത്. ഇത് നെഗറ്റീവ് അനുഭവങ്ങൾക്ക് കാരണമാകും. സോഷ്യൽ മീഡിയയുടെ സജീവ ഉപയോഗവും വിഷാദരോഗസാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങൾ പറയുന്നുണ്ട്.
Related Posts
ബ്രിട്ടണ് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്; നടപടി ജനിതക മാറ്റം
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണ് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്.
January 5, 2021
‘രക്തരൂക്ഷിത ദിനം’ മ്യാന്മാറില് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 38
മ്യാന്മാറില് സൈനിക അട്ടിമറിക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നുള്ള വെടിവെപ്പില്‍ കൂടുതല്‍ പേര് കൊല്ലപ്പെട്ടു. ഇന്നലെ മാത്രം
March 4, 2021
തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു
തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു; ഈജിപ്ത് മുൻകൈയെടുത്ത് കൊണ്ടുവന്ന വെടിനിർത്തൽ
May 21, 2021
ഡെല്‍റ്റ വകഭേദം കണ്ടെത്തിയത് 85 രാജ്യങ്ങളില്‍; അപകടകാരിയായ വകഭേദമെന്നും
ലോകത്തെ 85 രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനശേഷിയുളള ഡെല്‍റ്റ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ
June 24, 2021
ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതി ഡെറക് ചൗവിന്
കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഡെറക്
June 26, 2021