നവംബർ ഒന്നു മുതൽ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബിഎഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ-സാഹിത്യ മത്സരങ്ങൾക്ക്
മികച്ച പ്രതികരണം. കഥപറച്ചിൽ (ഒരു കഥ പറയാം), പുസ്തകാസ്വാദനം, പദ്യ പാരായണം, വായനശാല എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ഓരോ വിഭാഗത്തിലേക്കും ലഭിച്ച എൻട്രികൾ കെഎൽഐബിഎഫിന്റെ യൂട്യൂബ് ചാനലിലും (https://www.youtube.com/@KLIBF) ഫേസ്ബുക്ക് പേജിലും (https://www.facebook.com/KLIBF) അപ്ലോഡ് ചെയ്തിട്ടുണ്ട്. ഓരോ വീഡിയോക്കും ലഭിക്കുന്ന ലൈക്കുകളുടെ എണ്ണവും ജഡ്ജിംഗ് പാനലിന്റെ വിലയിരുത്തലുകളുകൾക്കും ശേഷമായിരിക്കും വിജയികളെ തീരുമാനിക്കുക. വിജയികൾക്കുള്ള സമ്മാനദാനം പുസ്തകോത്സവ വേദിയിൽ നടക്കും.
ഒരു കഥ പറയാം മത്സരത്തിനു വേണ്ടി ലഭിച്ച എൻട്രികളിൽ നിന്നും തിരഞ്ഞെടുത്ത 91 പേരുടെ വീഡിയോകളാണ് യൂട്യൂബിലും ഫേസ്ബുക്കിലും അപ്ലോഡ് ചെയ്തിരിക്കുന്നത്. ജൂനിയർ വിഭാഗത്തിൽ 70 പേരും സീനിയർ വിഭാഗത്തിൽ 21 പേരും ഈ വിഭാഗത്തിൽ മത്സരിക്കുന്നുണ്ട്. 18 വയസ് വരെയുള്ളവരും 18നും 40നും ഇടയിൽ പ്രായമുള്ളവരുമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ജൂനിയർ സീനിയർ, മാസ്റ്റേഴ്സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് പുസ്തകാസ്വാദനം, പദ്യ പാരായണം മത്സരങ്ങൾ. 106ഉം 270 എൻട്രികൾ വീതമാണ് ഇതിലുള്ളത്.
വായനശാല എന്ന വിഭാഗത്തിൽ തങ്ങളെ സ്വാധീനിച്ച വായനശാലകളെക്കുറിച്ചുള്ള അനുഭവങ്ങളാണ് മത്സരാർത്ഥികൾ പങ്കുവയ്ക്കുന്നത്. 50 വയസിന് മുകളിലുള്ള 16 പേരാണ് ഈ ഇനത്തിൽ മത്സരിക്കുന്നത്