ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിലെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ആകെ ലഭിച്ച 2,496 നാമനിർദ്ദേശപത്രികകളിൽ നിന്ന് 487 പത്രികകൾ ഇതുവരെ തള്ളി.
അതേസമയം ചില മണ്ഡലങ്ങളില്‍ മത്സരത്തില്‍ നിന്ന് പിന്മാറാതെ കക്ഷികള്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. ആർജെഡിയും കോൺഗ്രസും തമ്മിലാണ് സമവായ തർക്കം നിലനിൽക്കുന്നത്. നേര്‍ക്ക് നേര്‍ വരുന്ന മണ്ഡലങ്ങളില്‍ നല്‍കിയ പത്രിക പിന്‍വലിക്കാന്‍ ഇരു കക്ഷിയും തയ്യാറിയിട്ടില്ല. അപ്രതീക്ഷിതമായി ജെഎംഎം കൂടി മത്സര രംഗത്തെക്ക് എത്തിത് മഹാസഖ്യത്തിന് തിരിച്ചടിയായി.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി എന്‍ഡിഎയില്‍ നിതീഷ് കുമാര്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. മുഖ്യമന്ത്രിയെ ഘടകകക്ഷികള്‍ തീരുമാനിക്കുമെന്ന് നിലപാടടെുത്ത അമിത് ഷായോട് സഖ്യം അധികാരത്തില്‍ വന്നാല്‍ താന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് നിതീഷ് കുമാർ അറിയിച്ചതായാണ് വിവരം.
