ബംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനം തീവ്രവാദ ആക്രമണമെന്ന് കർണാടക ഡിജിപി. വലിയ സ്‌ഫോടനത്തിനാണ് പദ്ധിയിട്ടത്. കേസ് കേന്ദ്ര ഏജൻസിയും അന്വേഷിക്കും. ഓട്ടോറിക്ഷയിലെ യാത്രക്കാരന്റെ ആധാർ കാർഡ് വ്യാജമെന്നും പൊലീസ് സ്ഥിരീകരിച്ചു. ഓട്ടോയിലെ യാത്രക്കാരനെ കേന്ദ്രീകരിച്ചുതന്നെയാണ് അന്വേഷണം. ഓട്ടോറിക്ഷ യാത്രക്കാരൻ താമസിച്ചിരുന്ന മൈസൂരുവിലെ വാടകവീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ കുക്കർ ബോംബും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി. മംഗളൂരു പൊലീസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

ബംഗളൂരുവിലെ നഗോരിയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം ആസൂത്രിതമാണെന്നാണ് കർണാടക പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഓട്ടോറിക്ഷയിലെ യാത്രക്കാരന്റെ ബാഗിൽ നിന്ന് സ്‌ഫോടനത്തിന് കാരണമായ സംശയാസ്പദമായ വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. വലിയ സ്‌ഫോടനത്തിന് പദ്ധതിയിട്ടുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഓട്ടോറിക്ഷയിലെ യാത്രക്കാരൻ ഉപയോഗിച്ചത് വ്യാജ തിരിച്ചറിയൽ രേഖകളാണെന്നും പൊലീസ് കണ്ടെത്തി.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കർണാടക ഡി.ജി.പി അറിയിച്ചു. ചികിത്സയിലുള്ള ഓട്ടോ ഡ്രൈവറെയും യാത്രക്കാരനെയും പൊലീസ് ചോദ്യം ചെയ്യും. സംഭവത്തിൽ എൻ.ഐ.എ സംഘവും മംഗളൂരുവിലെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. അതേസമയം സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മംഗളൂരുവിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *