അരിയിൽ ഷുക്കൂ‍ർ വധക്കേസ് കൊച്ചി സിബിഐ കോടതി അടുത്ത മാസം ഒമ്പതാം തീയതി വീണ്ടും പരിഗണിക്കും. ഇന്ന് വിചാരണ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ നീട്ടി വെയ്ക്കുകയായിരുന്നു. സിപിഎം നേതാക്കളായ ടി വി രാജേഷും പി ജയരാജനമുൾപ്പെടെ 31 പേരാണ് കേസിലെ പ്രതികൾ.പ്രതികളെ നേരത്തെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചിരുന്നു. കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ടിവി രാജേഷിന്‍റെയും പി ജയരാജന്‍റെയും ഹ‍ർജികൾ വിചാരണക്കോടതി നേരത്തെ തളളിയിരുന്നു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി എം എസ് എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ ജയരാജനടക്കമുളളവ‍ർ ചേർന്ന് രാഷ്ട്രീയ വൈരത്തിന്‍റെ പേരിൽ ഗൂ‍ഡാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *