കോഴിക്കോട്: പന്തീരങ്കാവിലെ സൗപർണിക ജ്വല്ലറിയിൽ ഇന്ന് രാവിലെ പത്തരയോടെ നാടകീയമായ മോഷണശ്രമം അരങ്ങേറി. ജ്വല്ലറിയിൽ എത്തിയ പൂവാട്ടുപറമ്പ് സ്വദേശിനിയായ സൗദാബി, ഉടമയ്ക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച ശേഷമാണ് മോഷണത്തിന് ശ്രമിച്ചത്. ഈ സംഭവത്തിൽ യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് മോഷണശ്രമം നടത്തിയതെന്നാണ് യുവതിയുടെ പ്രാഥമിക മൊഴി. എന്നാൽ, മോഷണത്തിനായി യുവതി മുൻപ് മൂന്നു തവണ കൂടി ഇതേ ജ്വല്ലറിയിൽ എത്തിയിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. കസ്റ്റഡിയിലെടുത്ത സൗദാബിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
