തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് കളക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു. ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ.വിക്ക് മുന്നിലാണ് പത്രിക നൽകിയത്.
വിവാദങ്ങൾ പ്രചാരണത്തിന് തടസ്സമായെന്നും തൽഫലമായി പത്ത് ദിവസം നഷ്ടമായെന്നും പത്രിക സമർപ്പിച്ച ശേഷം വൈഷ്ണ സുരേഷ് പ്രതികരിച്ചു. “വാർഡിലെ ജനങ്ങളോട് വിവാദങ്ങളെക്കുറിച്ചല്ല, വികസനത്തെക്കുറിച്ചാണ് പറയാനുള്ളത്” എന്നും അവർ വ്യക്തമാക്കി.
അതേസമയം, വൈഷ്ണ സുരേഷിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.
