വടകര: നാദാപുരം വളയത്ത് യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വളയം ചെക്കേറ്റ സ്വദേശി നാറക്കുന്നുമ്മല്‍ പ്രശാന്ത് (34) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30ന് വളയം പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം.

കുനിയില്‍ ഗിരീഷ് എന്നയാളാണ് പ്രശാന്തിനെ വിളിച്ചുവരുത്തി വെട്ടിയത്. കത്തികൊണ്ടുള്ള വെട്ടില്‍ കഴുത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രശാന്ത് നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *