കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കുന്ദമംഗലം മേഖല ജനറല്‍ ബോഡി യോഗവും പുതിയ കമ്മിറ്റി രൂപീകരണവും കുന്ദമംഗലത്ത് വെച്ച് നടന്നു. കുന്ദമംഗലം എംഎല്‍എ പിടിഎ റഹീം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജോഹര്‍ ടാം ടണ്‍ മുഖ്യ അതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. കെ ടി ജി എ കുന്ദമംഗലം മേഖല ജനറല്‍ സെക്രട്ടറി പ്രസന്നകുമാര്‍ സ്വാഗതവും പ്രസിഡണ്ട് പി അഷ്‌റഫ് അധിക്ഷത സ്ഥാനവും വഹിച്ചു. ജില്ലാ ട്രഷറര്‍ ബാപ്പു ഹാജി മുഖ്യപ്രഭാഷണം നടത്തി. കെ വി സാഹിര്‍ ,പിഎസ് സിറാജ്, സുനില്‍ പ്രകാശ്, ഷഫീഖ് പട്ടാട്ട്, പി വി കെ മജീദ്, മഹിത തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *