2023 ഡിസംബർ 20നിഷിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ തിരുവനന്തപുരം നാഷണൽ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കും, ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവിലേയ്ക്ക് ലീവ് വേക്കൻസിയിലും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30. യോഗ്യത, പ്രവൃത്തി പരിചയം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.പി.എൻ.എക്സ്. 5959/2023എം.എസ്.എം.ഇകൾക്കു ശിൽപ്പശാല മാർക്കറ്റിംഗ് മേഖലയിൽ കൂടുതൽ പ്രാവിണ്യം നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (കെ.ഐ.ഇ.ഡി), മൂന്നു ദിവസത്തെ ‘മാർക്കറ്റ് മിസ്റ്ററി’ വർക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 28 മുതൽ 30 വരെ കളമശേരി കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകർ/ എക്സിക്യൂട്ടീവ്സ് എന്നിവർക്ക് പങ്കെടുക്കാം. മാർക്കറ്റ് ഐഡന്റിഫിക്കേഷനും സ്കോപ്പിങ്ങും, മാർക്കറ്റ് സെഗ്മെന്റേഷൻ, മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ, ലീഡ് പരിവർത്തന പ്രക്രിയ, ഡിജിറ്റൽ മാർക്കറ്റിംഗും സോഷ്യൽ മീഡിയ ഇടപെടലുകളും, എ ഐ പ്രാപ്തമാക്കിയ മാർക്കറ്റിംഗ് ടൂളുകളിലേക്കുള്ള ആമുഖം, ഇ-കൊമേഴ്സിൽ ഉത്പന്നങ്ങളുടെ ഓൺബോർഡിംഗ്, മാർക്കറ്റിംഗിൽ ആശയവിനിമയത്തിന്റെ പ്രാധാന്യം, ടീം ബിൽഡിംഗ് ആൻഡ് മാനേജ്മെന്റ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2,950 രൂപയാണ് മൂന്നു ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ്ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,200 രൂപയാണ് ഫീസ്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 1,800 രൂപ താമസം ഉശപ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് ഫീസ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി kied.info/training-calender ൽ ഡിസംബർ 26ന് മുൻപ് അപേക്ഷ നൽകണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/0484 2550322/9567538749.പി.എൻ.എക്സ്. 5960/2023കോഷൻ ഡെപ്പോസിറ്റ് കാര്യവട്ടം ഗവ. കോളജിൽ 2015-16, 2016-17, 2017-18, 2018-19, 2019-20, 2020-21 എന്നീ അധ്യയന വർഷങ്ങളിൽ വിവിധ കോഴ്സുകളിൽ പ്രവേശനം നേടി കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ കൈപ്പറ്റാത്തവർ ബന്ധപ്പെട്ട തിരിച്ചറിയൽ രേഖകളുമായി കോളജ് ഓഫീസിൽ നിന്ന് ഫെബ്രുവരി 12നകം തുക കൈപ്പറ്റണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. തുക കൈപ്പറ്റിയില്ലെങ്കിൽ ഇനിയും ഒരറിയിപ്പില്ലാതെ സർക്കാരിലേക്ക് അടയ്ക്കുമെന്നും അറിയിപ്പിൽ പറയുന്നു.പി.എൻ.എക്സ്. 5961/2023മത്സ്യത്തൊഴിലാളികൾ പേര് രജിസ്റ്റർ ചെയ്യണം മത്സ്യവകുപ്പിന്റെ സോഫ്റ്റ്വെയറായ FIMS (ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) ഇനിയും രജിസ്റ്റർ ചെയ്യാത്ത ക്ഷേമനിധി അംഗത്വമുള്ള മത്സ്യത്തൊഴിലാളികളും അനുബന്ധത്തൊഴിലാളികളും, പെൻഷണർമാരും അതാത് മത്സ്യബോർഡ് ഫിഷറീസ് ഓഫീസുമായി ബന്ധപ്പെട്ട് ഡിസംബർ 31നകം തന്നെ FIMS ൽ (ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) അവരുടെ പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഇതിനായി മത്സ്യത്തൊഴിലാളി പാസ്ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ആശ്രിതരുടെ ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം ചുമതലയുള്ള ഫിഷറീസ് ഓഫീസറുമായി ബന്ധപ്പെടണം. പെൻഷൻ കൈപ്പറ്റിയവർ പെൻഷൻ പാസ്ബുക്ക് ഹാജരാക്കണം. ക്ഷേമനിധി പാസ്ബുക്കിൽ 12 അക്ക FIMS ID നമ്പർ ലഭിച്ചവരും, മത്സ്യവകുപ്പ് മുഖേന നടപ്പിലാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവരും വീണ്ടും FIMS ൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല എന്നും മത്സ്യബോർഡ് കമ്മിഷണർ അറിയിച്ചു.പി.എൻ.എക്സ്. 5962/2023ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്രാജ്യത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IIM / IIT / IISc / IMSc കളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2023-24 സാമ്പത്തിക വർഷം ഉപരിപഠനം (PG / Phd) നടത്തുന്നവർക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. അനുവദിക്കുന്ന കോഴ്സുകൾ സംബന്ധിച്ച വിവരം ന്യൂനപക്ഷ ക്ഷേമ വകുപ്പ് വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകർ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി / ബി.ഇ / ബി.ടെക് / Pre-qualifying exam) 55 ശതമാനം മാർക്ക് നേടിയിരിക്കണം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മുൻഗണന നൽകും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപ വരെയുള്ള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും. കേരളത്തിലെ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. 50 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളെയും സ്കോളർഷിപ്പിന് പരിഗണിക്കും. വിദ്യാർഥികളെ തെരെഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും. തെരെഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാർഥിക്ക് കോഴ്സ് കാലാവധിക്കുള്ളിൽ പരമാവധി 50,000 രൂപയാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. ഒറ്റ തവണ ലഭിക്കുന്ന സ്കോളർഷിപ്പ് പദ്ധതിയാണിത്. മാനദണ്ഡങ്ങൾക്കനുസൃതമായി 2023-24 സാമ്പത്തിക വർഷം 40 ന്യൂനപക്ഷ വിദ്യാർഥികളെയാണ് ജനസംഖ്യാനുപാതികമായി തെരെഞ്ഞെടുക്കുന്നത്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 05. ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ നിശ്ചിത തീയതിക്കകം പൂർണമായ അപേക്ഷ ലഭ്യമാക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471 2300524, 0471 2302090.പി.എൻ.എക്സ്. 5963/2023ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖംആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള സർവയർ ട്രേഡിൽ ഒ.സി വിഭാഗത്തിനായും മെക്കാനിക് ഡീസൽ ട്രേഡിൽ എസ്.സി വിഭാഗത്തിനായും സംവരണം ചെയ്തിട്ടുള്ള രണ്ട് ഒഴിവുകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബർ 26ന് നടത്തും. താല്പര്യമുള്ള ഈ വിഭാഗത്തിലുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.പി.എൻ.എക്സ്. 5964/2023മെഡിക്കൽ കോളേജുകളിൽ വൻ മാറ്റം: പുതിയ 270 തസ്തികകൾ*ഇത്രയുമധികം മെഡിക്കൽ അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നത് ഇതാദ്യം*സംസ്ഥാനത്ത് ആദ്യമായി ക്രിറ്റിക്കൽ കെയർ, ജനറ്റിക്സ്, ജെറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി,റുമറ്റോളജി വിഭാഗങ്ങൾ*ആദ്യമായി വിവിധ മെഡിക്കൽ കോളേജുകളിൽ 42 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 270 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 262 അധ്യാപക തസ്തികകളും 8 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. തിരുവന്തപുരം 25, കൊല്ലം 29, കോന്നി 37, ആലപ്പുഴ 8, കോട്ടയം 4, എറണാകുളം 43, ഇടുക്കി 50, തൃശൂർ 7, മഞ്ചേരി 15, കോഴിക്കോട് 9, കണ്ണൂർ 31, കാസർഗോഡ് 1 എന്നിങ്ങനെ മെഡിക്കൽ കോളേജുകളിലും അപെക്സ് ട്രോമ ആന്റ് എമർജൻസി ലേണിങ് സെന്ററിൽ (ATELC) 3 അധ്യാപക തസ്തികകളും കോന്നി 1, ഇടുക്കി 1, അറ്റെൽക് 6 എന്നിങ്ങനെ അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. എല്ലാ മെഡിക്കൽ കോളേജുകളിലേയും സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, കോന്നി, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മഞ്ചേരി, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി 42 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിക്കുന്നതിനായുള്ള തസ്തികകൾ സൃഷ്ടിച്ചു. സംസ്ഥാനത്ത് ആദ്യമായി ക്രിറ്റിക്കൽ കെയർ മെഡിസിൻ, മെഡിക്കൽ ജനറ്റിക്സ്, ജറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങൾ ആരംഭിക്കുന്നതിനായും തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഈ വിഭാഗങ്ങൾ ആരംഭിക്കാനുള്ള തസ്തികകൾ സൃഷ്ടിച്ചത്. കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജിലും ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങൾ ആരംഭിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിനെ മികവിന്റെ കേന്ദ്രമാക്കാനായി മാറ്റുന്നതിന്റെ ഭാഗമായി വലിയ ഇടപെടലുകളാണ് നടത്തുന്നത്. മന്ത്രി വീണാ ജോർജ് നിരവധി തവണ മെഡിക്കൽ കോളേജിലെത്തിയും അല്ലാതെയും ചർച്ചകൾ നടത്തി ക്വാളിറ്റി മാനേജ്മെന്റ് ഇനിഷ്യേറ്റീവ് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കി. ഇതുകൂടാതെയാണ് തസ്തികകൾ സൃഷ്ടിക്കാൻ നടപടി സ്വീകരിച്ചത്. കൊല്ലം മെഡിക്കൽ കോളേജിൽ ആദ്യമായി എമർജൻസി മെഡിസിൻ, പിഎംആർ, കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, കോന്നി മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ, പിഎംആർ, ആലപ്പുഴ മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ, പ്ലാസ്റ്റിക് സർജറി, നിയോനറ്റോളജി, കോട്ടയം മെഡിക്കൽ കോളേജിൽ ഇന്റർവെൻഷണൽ റോഡിയേളജി, നിയോനറ്റോളജി, റുമറ്റോളജി, എറണാകുളം മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ, പിഎംആർ, കാർഡിയോ തൊറാസിക്, ന്യൂറോ സർജറി, നിയോനെറ്റോളജി, പീഡിയാട്രിക് സർജറി, യൂറോളജി, ഇടുക്കി മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ, പിഎംആർ, കാർഡിയോളജി, തൃശൂർ മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ, മഞ്ചേരി മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ, പിഎംആർ, കാർഡിയോളജി, കാർഡിയോതൊറാസിക്, നെഫ്രോളജി, ന്യൂറോളജി, യൂറോളജി, കോഴിക്കോട് മെഡിക്കൽ കോളേജിൽ റുമറ്റോളജി, ഇന്റർവെൻഷണൽ റേഡിയോളജി, എൻഡോക്രൈനോളജി, കണ്ണൂർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങളിലാണ് അതത് മെഡിക്കൽ കോളേജുകളിൽ ആദ്യമായി തസ്തികകൾ സൃഷ്ടിക്കുന്നത്. കാസർഗോഡ് മെഡിക്കൽ കോളേജിൽ ആദ്യമായി പ്രിൻസിപ്പലിനെ നിയമിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രി ക്യാമ്പസിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ അപെക്സ് ട്രോമ ആന്റ് എമർജൻസി ലേണിങ് സെന്ററിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി ആദ്യമായി പ്രിൻസിപ്പൽ1, പ്രൊഫസർ 1, അസി. പ്രൊഫസർ 1 എന്നിവയും അക്കൗണ്ട് ഓഫീസർ, സീനിയർ ക്ലർക്ക്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ്, ഇലക്ട്രീഷ്യൻ, ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.പി.എൻ.എക്സ്. 5965/2023പ്രൈമറി അധ്യാപക ഒഴിവ്: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ച പരിമിതി – 1, കേൾവിക്കുറവ് – 1) സംവരണം ചെയ്ത അധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി, ടി.ടി.സി അല്ലെങ്കിൽ ഡി.എഡ് പാസായിരിക്കണം അല്ലെങ്കിൽ ഡിഗ്രി, ബി.എഡ് അല്ലെങ്കിൽ തത്തുല്യം. യോഗ്യത പരീക്ഷ പാസായിരിക്കണം. വയസ്: 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദിക്കും). നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 27നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.പി.എൻ.എക്സ്. 5966/2023 –Please download attachments.with regards,Information Officer, Press ReleaseInformation – Public Relations Departmenthttp://prd.kerala.gov.in/pressrelease–You received this message because you are subscribed to the Google Groups “State Press Release PRD” group.To unsubscribe from this group and stop receiving emails from it, send an email to io-pressrelease-prd+unsubscribe@googlegroups.com.To view this discussion on the web visit https://groups.google.com/d/msgid/io-pressrelease-prd/CA%2BM1Eb7dNVVmPS5b6L4JOx2RkHqkwSTrfoFm2uLdgKMroKQ0Fg%40mail.gmail.com.വിമുക്തഭടന്മാര്ക്ക് തൊഴില്‍ രജിസ്ട്രേഷന് പുതുക്കാന്‍ അവസരം2000 ജനുവരി ഒന്ന് മുതല്‍ 2023 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ തൊഴില്‍ രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ട്ടപ്പെട്ട വിമുക്തഭടന്മാര്ക്ക് മുന്‍കാല പ്രാബല്യത്തോടെ സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് തൊഴില്‍ രജിസ്ട്രേഷന് പുതുക്കുന്നതിന് 2024 ജനുവരി 31 വരെയുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-222904.ഇടുക്കി, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നീ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സര്‍വീസ് സംബന്ധമായ പരാതികളില്‍ പരിഹാരം കാണുന്നതിന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജനുവരി 10ന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 26.പരാതികള്‍ spctalks.pol@kerala.gov.in വിലാസത്തിലാണ് അയക്കേണ്ടത്. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. എസ് പി സി ടോക്സ് വിത്ത് കോപ്സ് എന്ന് പേരിട്ട പരിപാടിയില്‍ സര്‍വീസില്‍ ഉള്ളവരും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് സംബന്ധമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് പ്രത്യേകത. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243അനധികൃത വയറിങ്ങിനെതിരെ നടപടി സ്വീകരിക്കുംഅനധികൃത വയറിങ് കണ്ടെത്താനും തടയാനും നടപടികള്‍ സ്വീകരിക്കാന്‍ ഇടുക്കി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ നടന്ന ജില്ലാതല യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ ഇടുക്കി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ സജിത് കുമാര്‍ വി എന്‍, സന്തോഷ് പി എബ്രഹാം(എക്സിക്യൂട്ടീവ് എഞ്ചിനീയര്‍(കെ എസ് ഇ ബി-പിഎംയു), വി റിജു (എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഡിസ്ട്രിബ്യൂഷന്‍), ബി കൃഷ്ണകുമാര്‍ (അഡീഷണല്‍ സൂപ്രണ്ട്, പൊലീസ്), എം വി യോഹന്നാന് (ബി ക്ലാസ് കോണ്ട്രാക്ടര്), മുഹമ്മദ് ദിലീഫ് (ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍), എം ഡി ജോയ് (ഇലക്ട്രിക്കല്‍ വയര്‍മാന്‍) എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.ഗതാഗതം നിരോധിച്ചുതൂക്കുപാലം-പുഷ്പകണ്ടം-പാലാര്‍ റോഡില്‍ നിര്‍മ്മാണം പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 22 മുതല്‍ 27 വരെ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വിഭാഗം നെടുങ്കണ്ടം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. തൂക്കുപാലം മുതല്‍ ആര്‍സി പാലം വരെയും കോമ്പയാര്‍ മുതല്‍ പള്ളിമെട്ട് വരെയുമുള്ള ഭാഗത്തെ വാഹനഗതാഗതമാണ് താല്‍ക്കാലികമായി നിരോധിച്ചത്.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
