രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 3,47,254 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗവ്യാപന നിരക്ക് 17.94 ശതമാനമായി ഉയരുകയും ചെയ്തു.

പുതിയ കേസുകള്‍ വര്‍ധിക്കുന്നതോടെ മരണസംഖ്യയിലും ഉയര്‍ച്ച രേഖപ്പെടുത്തി. 703 പേരാണ് മഹാമാരി ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,88,396 ആയി.2.51 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിത്. രോഗമുക്തി നിരക്ക് 93.50 ശതമാനമായി കുറ‌ഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20 ലക്ഷം കടന്നു. കര്‍ണാടകയിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *