പന്തീരാങ്കാവ്: പെരുമണ്ണ വെള്ളായിക്കോട് റോഡിൽ വെള്ളായിക്കോട് ജംഗ്ഷന് സമീപത്തുവെച്ച് കഞ്ചാവ് കൈവശം വെച്ചയാൾ പിടിയിൽ. പെരുമണ്ണ ചെനപ്പാറക്കുന്ന് വീട്ടിൽ കെ പി അബ്ദുൾ ലത്തീഫ്(56) നെയാണ് ഫറോക്ക് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി ഗിരീഷ് കുമാറും സംഘവും ചേർന്ന് പിടികൂടിയത്. 12ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. ചൊവ്വ വൈകീട്ട് 6:55ഓടെയാണ് സംഭവം.:
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ പി റഷീദ്, ഡ്രൈവർ പി രാജൻ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്
