കോഴിക്കോട്: ജല – മലിനജല ശുദ്ധീകരണ മേഖലയിലെ സുസ്ഥിര പരിഹാരങ്ങൾക്കായുള്ള ദേശീയതല ചർച്ചകൾക്ക് വേദിയൊരുക്കി, രണ്ട് ദിവസത്തെ ദേശീയ സിംപോസിയം കോഴിക്കോട് കുന്നമംഗലത്തെ ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ ആരംഭിച്ചു.
“സുസ്ഥിര മാറ്റത്തിനായി ജല-മലിനജല ശുദ്ധീകരണ രംഗത്തെ നൂതന ആശയങ്ങൾ ” എന്ന വിഷയത്തിലെ സിംപോസിയം കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മെംബർ സെക്രട്ടറി ഡോ. രതീഷ് മേനോൻ ഉത്ഘാടനം ചെയ്തു. സി. ഡബ്ലു. ആർ. ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മനോജ് പി. സാമുവൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ശാസ്ത്ര പഠന വിഭാഗം മേധാവി വിവേക് ബി , ശാസ്ത്രജ്ഞൻമാരായ ഡോ. സ്മിത വി.എസ് ഡോ ചിത്ര വി.എസ് എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെയും(ANRF), കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻ്റെയും (KSCSTE) സാമ്പത്തിക സഹായത്തോടെ സംഘടിപ്പിച്ച സിംപോസിയത്തിൽ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞർ, അക്കാദമിക വിദഗ്ധർ, വ്യവസായ പ്രതിനിധികൾ, ഗവേഷകർ എന്നിവർ പങ്കെടുക്കുന്നു
കേരളത്തിലെ പുനരുപയോഗിച്ച ജല പരിപാലനത്തിലെ – നിലവിലെ അവസ്ഥയും വെല്ലുവിളികളും” എന്ന വിഷയത്തിൽ ഡോ.രതീഷ് മേനോൻ മുഖ്യപ്രഭാഷണവും നടത്തി. കേരളം പോലുള്ള ജനസാന്ദ്രത കൂടിയ പ്രദേശത്ത് മലിനജല ശുദ്ധീകരണ സംവിധാനങ്ങളുടെ വിജയകരമായ നടത്തിപ്പിന് പൊതുജന പങ്കാളിത്തവും അവബോധവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.ഈ വിഷയത്തിൽ, ഗവേഷണം, നൂതന സാങ്കേതിക വിദ്യകൾ, നയരൂപീകരണം എന്നിവയുടെ സംയോജിത സമീപനം തികച്ചും അനിവാര്യം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ. കൃഷ്ണകുമാർ സി ( ശാസ്ത്ജ്ഞൻ CSIR-NIIST), ഡോ. എസ്. മാധവകുമാർ (ഐ.ഐ.ടി മദ്രാസ്) , ഡോ. ആര്യ വി (ഐ. ഐ. ടി ഡൽഹി) ഡോ. രേണുക എൻ.കെ (കാലിക്കറ്റ് യൂണിവേഴ്സിറ്റി) എന്നിവർ വിഷയവതരണങ്ങൾ നടത്തി.
ഗവേഷകരുടെ പോസ്റ്റർ അവതണവും നടത്തി
ജല–മലിനജല മേഖലയിലെ നയം, ഭരണസംവിധാനം, പൊതുജന പങ്കാളിത്തം എന്നിവയെക്കുറിച്ച് വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ച സിംപോസിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ജനുവരി 22-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കോഴിക്കോട് കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ഡോ.ജയശ്രീ മുഖ്യാതിഥിയായി പങ്കെടുക്കും.

