കർണാടകയിലെ നന്ദി ഹിൽസിൽ ട്രെക്കിങ്ങിനിടെ കാൽവഴുതി വീണ 19 കാരനെ സാഹസികമായി രക്ഷപെടുത്തി ഇന്ത്യൻ വ്യോമസേന. ഡൽഹി സ്വദേശിയായ നിശാങ്കിനെ (19) ആണ് വ്യോമസേനയു൦ ചിക്കബെല്ലാപ്പൂർ പോലീസും ചേർന്ന് രക്ഷപ്പെടുത്തിയത്.ഇന്നലെ വൈകീട്ടാണ് കര്‍ണ്ണാടകയിലെ നന്ദി ഹില്‍സിലെ പാറക്കെട്ടിലേക്ക് 19 വയസ്സുള്ള വിദ്യാര്‍ത്ഥിയാണ് വീണത്. രക്ഷാദൗത്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയും ചിക്കബെല്ലാപ്പൂര്‍ പൊലീസും പങ്കെടുത്തു. വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്താന്‍ വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്റര്‍ ഉപയോഗിച്ചു. ബെംഗളൂരു പി ഇ എസ് സർവകലാശാലയിലെ വിദ്യാർഥിയായ നിശാങ്കിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.300 അടിയോളം താഴ്ചയിലേക്ക് വീണ് പാറക്കെട്ടിൽ കുടുങ്ങിയ കാര്യം യുവാവ് ഇക്കാര്യം പോലീസിനെയും വീട്ടുകാരെയും ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
തുടർന്ന് ഡിവൈഎസ്പി വാസുദേവിന്റെ നേതൃത്വത്തിൽ യുവാവിനെ രക്ഷപ്പെടുത്താനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. യുവാവിനെ തിരഞ്ഞ് കണ്ടുപിടിച്ച സംഘം പാറക്കെട്ടിൽ നിന്നും യുവാവിനെ രക്ഷിക്കാൻ വ്യോമസേനയുടെ സഹായം തേടുകയായിരുന്നു. പാറക്കെട്ടിൽ നിന്നും എയർലിഫ്റ്റിംഗ് നടത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. വ്യോമസേനയ്ക്കും പോലീസിനുമൊപ്പം കേന്ദ്ര ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.വ്യോമസേന യുവാവിനെ രക്ഷപ്പെടുത്തുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാലക്കാട് മലമ്പുഴയിലെ കുമ്പാച്ചി മലയിൽ കുടുങ്ങിപ്പോയ ബാബുവിനെ കരസേന രക്ഷപ്പെടുത്തിയത് 46 മണിക്കൂറെടുത്താണ് ഇത് വലിയ വാർത്തയായിരുന്നു. പിന്നാലെയാണ് കർണാടകയിലെ ഈ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *