പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടിയുളള നിർധന കുടുംബത്തിന് എൻ.എസ്.എസ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഉപജീവനം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷിൻ നൽകി. എൻ എസ് എസ് വളൻ്റിയർമാർ ചീരകൃഷിയും നേന്ത്രവാഴ കൃഷിയും നടത്തി കിട്ടിയ തുകയും സ്ക്കൂൾ കലോത്സവത്തിന് നടത്തിയ എൻ എസ് എസ് തട്ടുകടയുടെ ലാഭവും ചേർത്താണ് തയ്യൽ മെഷീൻ വാങ്ങിയത്. ഗുണഭോക്താവിൻ്റെ വീട്ടിൽ നടന്ന ചടങ്ങിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹ്റാബി എം കെയും പതിനഞ്ചാം വാർഡ് മെമ്പർ സലിമും ചേർന്ന് ഗ്രഹനാഥയായ വിലാസിനിക്ക് തയ്യൽ മെഷിൻ കൈമാറി. പി ടി എ പ്രസിഡൻ്റ് റഷീദ്, സ്ക്കൂൾ പ്രിൻസിപ്പൽ അനിൽകുമാർ യു കെ, പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ, വളൻ്റിയർ ലീഡർ അമാൻ അഹമ്മദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *