33 കുട്ടികളെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ഉത്തർപ്രദേശിലെ ദമ്പതികൾക്ക് കോടതി വധശിക്ഷ വിധിച്ചു. ഉത്തർപ്രദേശിലെ ബന്ദയിലുള്ള പ്രത്യേക പോക്സോ കോടതിയാണ് ചരിത്രപരമായ ഈ വിധി പുറപ്പെടുവിച്ചത്. പ്രതികളായ റാംഭവൻ, ഭാര്യ ദുർഗ്ഗാവതി എന്നിവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് കോടതി പരമാവധി ശിക്ഷ നൽകിയത്.

2010-നും 2020-നും ഇടയിൽ ബന്ദ, ചിത്രകൂട് ജില്ലകളിലായിട്ടാണ് ഈ കുറ്റകൃത്യങ്ങൾ നടന്നത്. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുരുന്നുകൾ മുതൽ പീഡനത്തിന് ഇരയായിട്ടുണ്ട്. ജലസേചന വകുപ്പിൽ ജൂനിയർ എഞ്ചിനീയറായിരുന്ന റാംഭവൻ, വീഡിയോ ഗെയിമുകൾ കളിക്കാൻ അവസരം നൽകിയും പണവും സമ്മാനങ്ങളും നൽകിയുമാണ് കുട്ടികളെ ആകർഷിച്ചിരുന്നത്. സിബിഐ (CBI) നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുട്ടികളെ അതിക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കിയതായി കണ്ടെത്തി. പീഡനം മൂലം കുട്ടികൾക്ക് ഗുരുതരമായ ശാരീരിക പരിക്കുകളും മാനസികാഘാതവും സംഭവിച്ചിട്ടുണ്ട്.

പ്രകൃതിവിരുദ്ധ പീഡനം, ചൈൽഡ് പോർണോഗ്രാഫി, ക്രിമിനൽ ഗുഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർ ശിക്ഷിക്കപ്പെട്ടത്. കേസ് “അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നും” (rarest of rare), കുറ്റവാളികളിൽ മാനസാന്തരത്തിന് യാതൊരു സാധ്യതയുമില്ലെന്നും കോടതി നിരീക്ഷിച്ചു. ഇരകളായ ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും, പ്രതികളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത പണം കുട്ടികൾക്കിടയിൽ തുല്യമായി വിഭജിക്കാനും കോടതി ഉത്തരവിട്ടു. 2020-ൽ സിബിഐ കേസ് ഏറ്റെടുക്കുകയും 2021 ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ സംരക്ഷണത്തിനും അന്തസ്സിനും സിബിഐ നൽകുന്ന മുൻഗണന ഈ കേസിന്റെ വിജയത്തിൽ നിർണ്ണായകമായി

Leave a Reply

Your email address will not be published. Required fields are marked *