കൊച്ചു കേരളം എന്ന അപകർഷതാ ബോധം ഇനി വേണ്ടെന്നും മഹത്തായ കേരളം എന്ന ആത്മവിശ്വാസവും അഭിമാനബോധവുമാണ് നമുക്ക് ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചാം കേരള പഠനകോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങളിൽ നിന്ന് വികസനം ഉറപ്പാക്കുമെന്നും അതാണ് നമ്മുടെ ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയും നാം മുന്നോട്ട് പോകേണ്ടതുണ്ട്. കേരള വികസന മാതൃകയെ കാലാനുസൃതമായി പുതുക്കി പണിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തെ പുരോഗമനപരമായി മുന്നോട്ട് നയിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങൾ പാകിയ സാമൂഹിക അടിത്തറയിൽ നിന്നുകൊണ്ട് കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഞ്ചാമത് കേരള പഠന കോൺഗ്രസ്, എൽഡിഎഫ് സർക്കാരിന്റെ തുടർച്ചയായ പത്ത് വർഷത്തെ ഭരണത്തിന്റെ അനുഭവങ്ങളും പാഠങ്ങളും ചർച്ച ചെയ്യുന്ന വേദിയാണ്. ഈ കാലയളവ് വെറുമൊരു ഭരണകാലയളവല്ല, മറിച്ച് നവകേരള സൃഷ്ടിക്കായുള്ള ഉറച്ച വികസന അടിത്തറ പാകിയ ഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *